February 22, 2025

Login to your account

Username *
Password *
Remember Me

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കൂടുതൽ ആകർഷകമാകും:അഞ്ച് പുതിയ ഫീച്ചറുകൾ

WhatsApp messages become more attractive: five new features WhatsApp messages become more attractive: five new features
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിച്ചുവരികയാണ്. ആൻഡ്രോയ്‌ഡ്, ഐഒഎസ്, ഡെസ്‌ക്‌ടോപ്പ് പതിപ്പുകളിലുടനീളം ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ഈ സവിശേഷതകൾ സഹായിക്കും. 2025 ജനുവരിയിലാണ് ചാറ്റ് അനുഭവം കൂടുതൽ സംവേദനാത്മകവും രസകരവും സൗകര്യപ്രദവുമാക്കുന്നതിനായി നിരവധി ബീറ്റ സവിശേഷതകൾ മെറ്റ പുറത്തിറക്കിയത്. നിങ്ങൾക്ക് ഇതുവരെ ഈ അപ്‌ഡേറ്റുകൾ ലഭിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. 2025 ജനുവരിയിൽ വാട്‌സ്ആപ്പില്‍ ചേർത്ത ചില അപ്‌ഡേറ്റുകൾ ഇതാ.
1. വാട്‌സ്ആപ്പ് എഐ സ്റ്റുഡിയോ
ഉപയോക്താക്കൾക്ക് എഐ പവർ ചെയ്ത കഥാപാത്രങ്ങളുമായി സംവദിക്കാൻ കഴിയുന്ന എഐ സ്റ്റുഡിയോ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. സാംസ്‍കാരിക ഐക്കണുകൾ മുതൽ പോപ്പ്-കൾച്ചർ വ്യക്തികൾ വരെയുള്ളവരുമായി സംഭാഷണങ്ങളിൽ ഏർപ്പെടാൻ ഇഷ്ടപ്പെടുന്ന ഉപയോക്താക്കൾക്കായി ഈ സവിശേഷത രൂപകൽപ്പന ചെയ്‌തിരിക്കുന്നു. എഐ സ്റ്റുഡിയോ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഏതൊരാൾക്കും സന്ദേശമയയ്‌ക്കൽ കൂടുതൽ രസകരവും സംവേദനാത്മകവുമാക്കുന്നു.
2. നമ്പറുകൾ സേവ് ചെയ്യാതെ വിളിക്കാം
സോഷ്യൽ മീഡിയയിൽ ഉയർന്ന നിരവധി അഭ്യർത്ഥനകൾക്ക് ശേഷം വാട്‌സ്ആപ്പ് ഐഫോണുകൾക്കായി ഒരു ബിൽറ്റ്-ഇൻ ഡയൽ പാഡ് ചേർത്തു. ഈ ഫീച്ചർ ഉപയോക്താക്കൾക്ക് കോൾസ് ടാബിൽ നിന്ന് നേരിട്ട് ഏത് നമ്പറിലേക്കും ആദ്യം ഒരു കോൺടാക്റ്റ് ആയി സേവ് ചെയ്യാതെ തന്നെ വിളിക്കാൻ സാധിക്കും എന്നതാണ്. ഇത് ഒറ്റത്തവണ കോളുകളും വേഗത്തിലുള്ള ഡയലുകളും വളരെ എളുപ്പവും സൗകര്യപ്രദവുമാക്കുന്നു.
3. പെട്ടെന്നുള്ള പ്രതികരണത്തിന് ഡബിൾ ടാപ്പിംഗ്
ഡബിൾ ടാപ്പ് ജെസ്റ്റർ ഉപയോഗിച്ച് സന്ദേശങ്ങളോട് എളുപ്പത്തിൽ പ്രതികരിക്കാൻ ഈ പുതിയ ഫീച്ചർ നിങ്ങളെ അനുവദിക്കും. ആൻഡ്രോയ്‌ഡിലും ഐഫോണിലും ഈ പുതിയ ഫീച്ചർ ലഭിക്കും. ഒരു സന്ദേശം ദീർഘനേരം അമർത്തിപ്പിടിക്കുന്നതിനുപകരം, ഒരു ഇമോജി പ്രതികരണം കൊണ്ടുവരാൻ നിങ്ങൾക്ക് രണ്ടുതവണ ടാപ്പ് ചെയ്യാം. ഇത് ടെക്സ്റ്റ് സന്ദേശങ്ങൾ, മീഡിയ ഫയലുകൾ, വോയ്‌സ് നോട്ടുകൾ തുടങ്ങിയവയിൽ പോലും പ്രവർത്തിക്കുന്നു. ഇത് സംഭാഷണങ്ങൾ വേഗത്തിലാക്കുന്നു.
4. വ്യക്തിഗതമാക്കിയ സന്ദേശമയയ്ക്കൽ
ഉപയോക്താക്കളുടെ ഫോട്ടോകൾ സ്റ്റിക്കറുകളാക്കി മാറ്റാൻ സഹായിക്കുന്ന ഫോട്ടോ സ്റ്റിക്കറുകളും സ്റ്റിക്കർ പായ്ക്ക് ലിങ്കുകളും വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. അങ്ങനെ നിങ്ങൾക്ക് സ്റ്റിക്കറുകൾ വ്യക്തിഗതമാക്കാനും സുഹൃത്തുക്കളുമായുള്ള ലിങ്കുകൾ വഴി സ്റ്റിക്കർ പായ്ക്കുകൾ പങ്കിടാനും സാധിക്കും. തീർച്ചയായും, ചാറ്റുകൾ കൂടുതൽ പ്രകടമാക്കുന്നതിനുള്ള ആകർഷകമായ ഒരു മാർഗമാണിത്.
5. ഫോട്ടോകൾക്കുള്ള പശ്ചാത്തല ഇഫക്റ്റുകൾ
വ്യക്തിഗത ചാറ്റുകളിൽ അയയ്ക്കുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോകൾ കസ്റ്റമൈസ് ചെയ്യാൻ വാട്‌സ്ആപ്പ് സഹായിക്കും. നിങ്ങളുടെ ചിത്രങ്ങൾ കൂടുതൽ ആകർഷകവും ദൃശ്യപരമായി ആകർഷകവുമാക്കുന്നതിന് പശ്ചാത്തല ഇഫക്റ്റുകൾ, ഫിൽട്ടറുകൾ തുടങ്ങിയവ ചേർക്കാൻ നിങ്ങൾക്ക് സാധിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad