November 23, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ലോകകപ്പ് ഫുട്‌ബോള്‍ ആഘോഷമാക്കാന്‍ നിരവധി സമ്മാനങ്ങൾ അണിനിരത്തിക്കൊണ്ടുള്ള ഫുട്‌ബോള്‍ ഫിയെസ്റ്റ കാമ്പയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. സമൂഹമാധ്യമ ഉപയോക്താക്കൾക്കുള്ള സമ്മാനപദ്ധതികളും അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി, ബ്രാന്‍ഡഡ് ജഴ്‌സി അണിഞ്ഞ് ഫുട്‌ബോള്‍ മൈതാനത്തെ ആരവങ്ങള്‍ക്കു നടുവില്‍ നിന്ന് ചിത്രീകരിച്ചതെന്നു തോന്നിപ്പിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) ഫില്‍റ്ററും ഇന്‍സ്റ്റഗ്രാമില്‍ ബാങ്ക് അവതരിപ്പിച്ചു.
കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം തീര സുരക്ഷ വിഭാഗം ഐജിയും സോഷ്യല്‍ പോലീസിങ് ഡയറക്ടറുമായ പി. വിജയന്‍ ഐപിഎസ് നിര്‍വഹിച്ചു.
ചെമ്പഴന്തി ഗുരുകുലത്തിൽ ചേർന്ന യോഗത്തിൽ ശ്രീ. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ കോർപ്പറേഷൻ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഡി.ആർ. അനിലിന് കലണ്ടർ നൽകി പ്രകാശനം ചെയ്തു.
സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം പൂർത്തിയാക്കിയിരിക്കുന്നു. ഒരു വർഷം കൊണ്ട് നോടാൻ ഉദ്ദേശിച്ചത് 8 മാസം കൊണ്ട് നേടി.
വാമനപുരം ഗ്രാമ പഞ്ചായത്തില്‍ 'വാമനപുരം നദിക്കായി നീര്‍ധാര' പദ്ധതിയിലുള്‍പ്പെടുത്തി മൈക്രോ ഫോറസ്റ്റ് ഒരുക്കുന്നു. ഇതിനായി 12,000 ഫല വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ഡി.കെ മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വര്‍ക്കല ബ്ലോക്കുതല കേരളോത്സവത്തിന് തുടക്കമായി. വി.ജോയി എം എല്‍ എ ഉദ്ഘാടനം ചെയ്തു. നെടുങ്ങണ്ട എസ്. എന്‍. വി. എച്ച്. എസ്. എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശന്‍ അധ്യക്ഷയായി.
കഠിനംകുളം ഗ്രാമപഞ്ചായത്തും പുതുക്കുറിച്ചി കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യമേള വി. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന 'വിമുക്തി ഗോള്‍ ചലഞ്ചില്‍' എം. എല്‍. എ ലഹരിക്കെതിരെ ആദ്യ ഗോള്‍ അടിച്ചു.
തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങൾക്കായി തുറന്നു നൽകി. സംസ്ഥാനത്തെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് തുറന്നത്. നിർമാണം പൂർത്തിയായിട്ടും തുറക്കാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു.
മേപ്പാടി: ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ ചെയർമാനായുള്ള ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും മലേഷ്യ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ലിങ്കൺ യൂണിവേഴ്സിറ്റിയും സംയുക്തമായി വിവിധ നൂതന തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ഡോ ആസാദ് മൂപ്പന്റെ സാന്നിധ്യത്തിൽ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിന് വേണ്ടി  ഡീൻ ഡോ ഗോപകുമാരൻ കർത്ത, ലിങ്കൺ യൂണിവേഴ്സിറ്റി  വൈസ് ചാൻസ്ലർ ഡോ. അമിയ ഭൗമിക് എന്നിവർ ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.
ലോകഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൻ്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ 'ഉണര്‍വ്വ് 2022' എന്ന പേരില്‍ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.