May 26, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മ്മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്‍റെ ഈ വാര്‍ഷിക പൊതുബജറ്റ്.കേന്ദ്രസര്‍ക്കാരിന്‍റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്‍റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളത്.
പ്രയാഗ്​രാജ്: മഹാ കുംഭമേള നടക്കുന്ന പ്രയാഗ്​രാജിൽ ബസന്ത് പഞ്ചമി സ്നാനത്തിന് ശേഷം സാംസ്കാരിക പരിപാടികൾ പുനരാരംഭിക്കുന്നു. അടുത്ത നാല് ദിവസങ്ങളിൽ പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. ഫെബ്രുവരി 7ന് ഒഡീസി നർത്തകി ഡോണ ഗാംഗുലി, ഫെബ്രുവരി 8ന് പിന്നണി ഗായിക കവിതാ കൃഷ്ണമൂർത്തി, ഫെബ്രുവരി 9ന് ക്ലാസിക്കൽ നർത്തകി സോണാൽ മാൻസിംഗ്, ഗായകൻ സുരേഷ് വാഡ്കർ, ഫെബ്രുവരി 10ന് പ്രശസ്ത ഗായകൻ ഹരിഹരൻ എന്നിവരുൾപ്പെടെ വിവിധ കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കും.
ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് വരില്ല. നാടുകടത്തുന്നവരെ കൊണ്ടു വരുന്ന കൂടുതൽ വിമാനങ്ങൾ ഉടൻ അനുവദിക്കില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടക്കുന്ന ചർച്ച വരെ കൂടുതൽ നടപടിയുണ്ടാകില്ല. എന്നാൽ യുഎസിൻ്റെ സൈനിക വിമാനങ്ങൾ തടയുമോ എന്നതിൽ കേന്ദ്ര സർക്കാർ വ്യക്തമായ നിലപാടെടുത്തില്ല.
തിരുവനന്തപുരം: ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തില്‍ 1 കോടിയിലധികം ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തിയതിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ആരോഗ്യ വുകപ്പ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ രണ്ടാം ഘട്ടത്തില്‍ 1 കോടി ജനങ്ങളുടെ സ്‌ക്രീനിംഗ് നടത്തിയതിൽ 45 ശതമാനത്തോളം പേര്‍ക്ക് ജീവിതശൈലീ രോഗസാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആദ്യഘട്ട സ്‌ക്രീനിംഗില്‍ ഏകദേശം 9 ലക്ഷത്തോളം ആളുകള്‍ക്കും രണ്ടാം ഘട്ട സ്‌ക്രീനിംഗില്‍ 2 ലക്ഷത്തിലധികം ആളുകള്‍ക്കും കാന്‍സര്‍ സാധ്യത കണ്ടെത്തിയെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
ദുബായ് : ദുബായ് എമിറേറ്റിന്റെയും ​ദുബായ് ​ഗവൺമെന്റിന്റെയും ഔദ്യോ​ഗിക ചിഹ്നം ഉപയോ​ഗിക്കുന്നത് സംബന്ധിച്ച നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. ദുബായ് ​ഗവൺമെന്റിന്റെ ലോ​ഗോ സർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും കെട്ടിടങ്ങൾ, സൈറ്റുകൾ, ഇവന്റുകൾ, പ്രവർത്തനങ്ങൾ, രേഖകൾ, ആപ്ലിക്കേഷനുകൾ, സൈറ്റുകൾ എന്നിവിടങ്ങളിൽ ഉപയോ​ഗിക്കാൻ മാത്രമാണ് അനുമതി ഉണ്ടായിരിക്കുക. ഏതെങ്കിലും വ്യക്തിയോ സ്ഥാപനമോ അവരുടെ ആവശ്യങ്ങൾക്കായി ദുബായ് എമിറേറ്റിന്റെ ചിഹ്നം ഉപയോഗിക്കുന്നത് നിയമം കർശനമായി വിലക്കുന്നുണ്ട്.
മുംബൈ: ഇന്ത്യയിലെ മുൻനിര ഡയറക്ട്-ടു-ഹോം കണ്ടന്‍റ് വിതരണ കമ്പനിയായ 'ടാറ്റാ പ്ലേ' ഉപഭോക്തൃ അനുഭവം കൂടുതൽ മികച്ചതാക്കുന്നതിനായി അമേരിക്കന്‍ ടെക് കമ്പനിയായ 'സെയിൽസ്ഫോഴ്‌സു'മായി സഹകരിക്കുന്നു.
മികച്ച വിജയം നേടിയ ചിത്രങ്ങളുടെ സീക്വലുകള്‍ക്ക് അക്കാരണത്താല്‍ത്തന്നെ ലഭിക്കുന്ന ഒരു പ്രീ റിലീസ് ഹൈപ്പ് ഉണ്ട്. എന്നാല്‍ പ്രതീക്ഷയുടെ അമിതഭാരത്തോടുകൂടി എത്തുന്നതിനാല്‍ പ്രേക്ഷകര്‍ ചിത്രം എത്തരത്തില്‍ സ്വീകരിക്കും എന്നത് അണിയറക്കാര്‍ക്ക് വലിയ സമ്മര്‍ദ്ദമാണ്.
തിരുവനന്തപുരം: ഈ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. റാപിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നൽകുന്ന വിഹിതവും വർധിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയേതര വരുമാന വര്‍ദ്ധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സന്പൂർണ ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. പ്രഖ്യാപിത ഇടതു നയങ്ങളിൽനിന്ന് വഴിമാറിയുള്ള മാറ്റങ്ങൾ കൂടിയാണ് ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നത്.
പുതിയ ആദായനികുതി വ്യവസ്ഥയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഭൂരിഭാഗം നികുതിദായകരും പഴയ നികുതി സമ്പ്രദായം ഉപേക്ഷിച്ചേക്കുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. പഴയ നികുതി സമ്പ്രദായത്തില്‍ വിവിധ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്തിയാണ് ഭൂരിഭാഗം ഇളവും നേടുന്നത്. പുതിയ സമ്പ്രദായത്തിലേക്ക് മാറിയാല്‍ പഴയ നികുതി വ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ നികുതിദായകര്‍ക്ക് നഷ്ടപ്പെടും .