കൊച്ചി: ബാങ്ക് ഓഫ് ബറോഡ, ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2022-23 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ബാങ്കിങ് പങ്കാളികളാവും. ഇക്കാര്യം ക്ലബ്ബ് സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ.
ഫുട്‌ബോളിന്റെ പ്രസരിപ്പ് കേരളത്തിന്റെ മണ്ണില്‍ എപ്പോഴും തഴച്ചുവളരുകയാണെന്നും, നമ്മെ ഒന്നിപ്പിക്കുന്ന ഒരു ഘടകമാണ് ഫുട്‌ബോളെന്നും പങ്കാളിത്തത്തെ കുറിച്ച് സംസാരിച്ച ബാങ്ക് ഓഫ് ബറോഡ ജനറല്‍ മാനേജരും സോണല്‍ മേധാവിയുമായ ശ്രീജിത്ത് കൊട്ടാരത്തില്‍ പറഞ്ഞു. ഒരിക്കലും തോല്‍ക്കരുതെന്ന് മനോഭാവമുള്ള കെബിഎഫ്‌സിയുമായി പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഏറെ സന്തോഷമുണ്ട്. ലോകോത്തര നിലവാരത്തിലുള്ള ബാങ്കിങ് സേവനങ്ങളാണ് ബാങ്ക് ഓഫ് ബറോഡ അതിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും നല്‍കുന്നത്. ഐഎസ്എല്‍ ഫുട്‌ബോള്‍ നമ്മുടെ മനോഭാവത്തെ ഒന്നിപ്പിക്കുന്നതുപോലെ, ഉപഭോക്തൃ അനുഭവം അടുത്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ ഒരു ടീമായി ഞങ്ങള്‍ ബാങ്ക് ഓഫ് ബറോഡയില്‍ പ്രവര്‍ത്തിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങള്‍ക്കും, കിരീടം നേടുന്നതിനും കെബിഎഫ്‌സിക്ക് എല്ലാ ആശംസകളും നേരുന്നു-അദ്ദേഹം പറഞ്ഞു.
ഹീറോ ഐഎസ്എല്‍ 2022/23 സീസണിനായി ബാങ്ക് ഓഫ് ബറോഡയുമായി കൈകോര്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഒരു പൊതുമേഖലാ ബാങ്കുമായുള്ള പങ്കാളിത്തം, ഞങ്ങളുടെ രണ്ട് ബ്രാന്‍ഡുകളും പങ്കിടുന്ന പരസ്പര വിശ്വാസവും ബഹുമാനവുമാണ് എടുത്തുകാണിക്കുന്നത്. ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിന് ബാങ്ക് ഓഫ് ബറോഡയിലെ എല്ലാവര്‍ക്കും നന്ദി പറയുന്നു, ഫലപ്രദമായ സഹകരണവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.