April 25, 2024

Login to your account

Username *
Password *
Remember Me

ഗുജറാത്തിലെ തുറമുഖത്ത് നിന്ന് ഇരുപത്തി ഒന്നായിരം കോടി വില വരുന്ന മയക്കുമരുന്ന് പിടിച്ച സംഭവം : കണ്ടെയ്നറുകളിലുള്ള സാധനങ്ങളിൽ ഉത്തരവാദിത്തമില്ലെന്ന് അദാനി ഗ്രൂപ്പ്

21,000 crore worth of drugs seized from Gujarat port:  Adani Group says it is not responsible for the contents of the containers 21,000 crore worth of drugs seized from Gujarat port: Adani Group says it is not responsible for the contents of the containers
മുന്ദ്രാ: ഗുജറാത്തിലെ തുറമുഖത്ത് നിന്ന് ഇരുപത്തി ഒന്നായിരം കോടി വില വരുന്ന മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ ഇഡിയും അന്വേഷണം തുടങ്ങി. ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും ഗുജറാത്തും കേന്ദ്രവും ഭരിക്കുന്ന ബിജെപി സർക്കാറും സംശയ നിഴലിലാണെന്ന് കോൺഗ്രസ് ആരോപിച്ചു. കന്പനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നതായി മുന്ദ്രാ തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിറക്കി.
രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ട. രണ്ട് കണ്ടെയ്നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് കച്ച് ജില്ലയിലെ മുന്ദ്രാതുറമുഖത്ത് നിന്ന് പിടിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താനാണ് ലഹരി കടത്തെന്നാണ് സൂചന. ഡിആർഐയ്ക്കൊപ്പം ഇഡിയും അന്വേഷണം ഏറ്റെടുത്തു. റോ അടക്കം ഏജൻസികളും സമാന്തരമായി അന്വേഷിക്കുന്നുണ്ട്. എന്നാൽ പതിവ് പരിശോധനയിലാണ്
കണ്ടെയ്നറുകളിൽ ലഹരി മരുന്നാണെന്ന് കണ്ടെത്തിയത്. അതായത് മുൻകൂട്ടിയുള്ള വിവരം ഏജൻസികൾക്ക് ഉണ്ടായിരുന്നില്ലെന്ന് വേണം കരുതാൻ. ഇത് പോലെ എത്ര കണ്ടെയ്നറുകൾ വന്ന് പോയിക്കാണുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു. ഭീകരർ ഗുജറാത്ത് തീരം ഉപയോഗിക്കുന്നതായി സംശയിക്കണമെന്ന് മുൻപ് നടന്ന ചില ലഹരി വേട്ട കൂടി ഓർമിപ്പിച്ച്കൊണ്ട് ഖേര മാധ്യമങ്ങളോട് പറഞ്ഞു.
അറസ്റ്റിലായ അഫ്ഗാൻ പൗരൻമാരെയും തമിഴ്നാട് സ്വദേശികളായ ദന്പതികളെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുകയാണ്. ദന്പതികളുടെ കന്പനിയിലേക്കുള്ള ടാൽകം പൗണ്ടറെന്നാണ് രേഖകളിലുണ്ടായിരുന്നത്. അതേ സമയം മുന്ദ്ര തുറമുഖ നടത്തിപ്പുകാരാണെങ്കിലും കണ്ടെയ്നറുകളിലുള്ള സാധനങ്ങളിൽ ഉത്തരവാദിത്തമില്ലെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ചിലർ കന്പനിയെ സംശയ നിഴലിലാക്കാൻ ശ്രമിക്കുകയാണെന്ന് അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ പറയുന്നു. 
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.