തിരുവനന്തപുരം: ദേശീയ കര്‍ഷക ദിനാഘോഷം ഇന്ന്ٴ(23.12.2022) രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെ തിരുവനന്തപുരം ജവഹര്‍ നഗര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആഡിറ്റോറിയത്തില്‍ നടക്കും. എക്സിക്യൂട്ടീവ് നോളെജ് ലൈനിന്‍റെയും തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സെന്‍റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജിനസ് അപ്പികള്‍ച്ചറിസ്റ്റ്സ് (ഫിയ) മിത്രനികേതന്‍ കൃഷി വിജ്ഞാനകേന്ദ്രം, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്.കെ.എച്ച്.എഫ്), കേരള ടൂറിസം ഡെവലപ്പ്മെന്‍റ് അസ്സോസിയേഷന്‍ (കെ.റ്റി.ഡി.എ) എന്നിവയുടെ സഹകരണ ത്തോടെയാണ് കര്‍ഷക ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ കാര്‍ഷിക ഉല്‍പന്ന വിപണന മേളയും നടീല്‍ വസ്തുക്കളുടെ പ്രദര്‍ശനവും ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും സെമിനാറുകളും നടക്കും. "ഓരോ വീട്ടിലും ഒരു തേനീച്ച കൂട്" എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.സ്റ്റീഫന്‍ ദേവനേശന്‍ പ്രഭാഷണം നടത്തും. "മീന്‍ വളര്‍ത്തലിന്‍റെ സാധ്യതകള്‍" എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ.പ്രശാന്ത് കെ.ജി. പ്രഭാഷണം നടത്തും. വൈകിട്ട് നാലു മണിക്ക് കര്‍ഷക ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ശ്രീ. വി.കെ. പ്രശാന്ത് എം.എല്‍.എ നിര്‍വ്വഹിക്കും. കര്‍ഷകരെ ആദരിക്കലും സെമിനാര്‍ ഉദ്ഘാടനവും ശ്രീ ഐ.ബി.സതീഷ് എം.എല്‍.എ. നിര്‍വ്വഹിക്കും. കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്‍റ് ശ്രീ.എസ്.എന്‍.രഘു ചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിക്കും. മില്‍മ മാനേജിംഗ് ഡയറക്ടര്‍ ശ്രീ ആസിഫ് കെ യൂസഫ് ഐ.എ.എസ്, പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍ ഓഫ് കേരള ചെയര്‍മാന്‍ ശ്രീ.ഒ.പി.എ.സലാം, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി റഫ്ത്താര്‍ ഇന്‍കുബേറ്റര്‍ ഹെഡ് പ്രൊഫസര്‍ കെ.പി.സുധീര്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രീസ് സെക്രട്ടറി ശ്രീ.എബ്രഹാം തോമസ്, സെന്‍റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ) ജനറല്‍ സെക്രട്ടറി ഡോ.സി.സുരേഷ് കുമാര്‍, ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജിനസ് അപ്പികള്‍ച്ചറിസ്റ്റ്സ് (ഫിയ) സെക്രട്ടറി ജനറല്‍ ഡോ.സ്റ്റീഫന്‍ ദേവനേശന്‍, കേരള ടൂറിസം ഡെവലപ്പ്മെന്‍റ് അസ്സോസിയേഷന്‍ (കെ.റ്റി.ഡി.എ) സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാര്‍, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്.കെ.എച്ച്.എഫ്) സെക്രട്ടറി ജനറല്‍ ശ്രീ മനോജ് ബാബു, മെട്രോ മാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ എന്നിവര്‍ പങ്കെടുക്കും.
ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രി ശ്രീ ചൗധരി ചരണ്‍ സിങ്ങിന്‍റെ ജډവാര്‍ഷികത്തിന്‍റെ സ്മരണയ്ക്കായാണ് ഡിസംബര്‍ 23 രാജ്യത്തുടനീളം കിസാന്‍ ദിനം (Kisan Diwas) അഥവാ ദേശീയ കര്‍ഷക ദിനമായി (National Farmers Day) ആഘോഷിക്കുന്നത്.
കര്‍ഷകരാണ് നമ്മുടെ സംസ്കൃതിയുടെ നട്ടെല്ല്. സാങ്കേതിക വിദ്യകളില്‍ നാം എത്രയൊക്കെ പുരോഗതി നേടിയാലും ഏതെങ്കിലും കര്‍ഷകര്‍ എവിടെയെങ്കിലും കൃഷി ചെയ്താലേ മനുഷ്യവര്‍ഗത്തിന് ഭക്ഷണം കിട്ടൂ. അതിനാല്‍ കര്‍ഷകദിനം അന്നം തരുന്ന കര്‍ഷകരെ ആദരിക്കാനുള്ള സംസ്കാരത്തിന്‍റെ ഭാഗം കൂടിയാണ്.
കാര്‍ഷിക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനും പുതുതലമുറയില്‍ കാര്‍ഷിക അവബോധം വളര്‍ത്തുന്നതിനും ഈ ദിനാചരണം ഉപകരിക്കും.