May 01, 2024

Login to your account

Username *
Password *
Remember Me

ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസർ കമ്പനിക്ക് തുടക്കമായി;കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു

Balaramapuram Handloom Producer Company started; Union Minister Nirmala Sitharaman inaugurated Balaramapuram Handloom Producer Company started; Union Minister Nirmala Sitharaman inaugurated
തിരുവനന്തപുരം; കേരളത്തിലെ ആദ്യത്തെ കൈത്തറി മേഖലയിലെ ഉൽപാദക കമ്പനിയായ ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനവും, പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ നിർവ്വഹിച്ചു. ബാലരാമപുരത്ത് നടന്ന് പ്രൗഡഗംഭീര ചടങ്ങിൽ ബാലരാമപുരം കൈത്തറി സാരി ധരിച്ച് എത്തിയാണ് മന്ത്രി ഉദ്ഘാടന കർമ്മത്തിൽ പങ്കെടുത്തത്.
മറ്റ് സിന്തറ്റിക് വസ്ത്രങ്ങളെക്കാൽ മൃദുലവും, വെണ്ണപോലെ സോഫ്റ്റുമാണ് കൈത്തറി വസ്ത്രങ്ങൾ എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കൈത്തറി രംഗം സുസ്ഥിരമായി നിലനിർത്തുന്നതിന് വേണ്ടിയുള്ള കർമ്മ പദ്ധതികൾ ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു. പുതിയ തലമുറയിൽപ്പെട്ടവരെ ഈ രംഗത്ത് കൊണ്ട് വരാൻ കൈത്തറി കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളണം. അതിന് ഹാന്റലൂം പ്രൊഡ്യൂസർ കമ്പനിക്ക് നേതൃത്വം നൽകാനാകുമെന്നും കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ യോഗങ്ങളിൽ ടെക്റ്റയിൽസ് വ്യവസായത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ അഞ്ച് എഫ് (F) കളെ മുൻനിർത്തിയാണ് സംസാരിക്കുന്നത്. അത് പോലെയാകണം ബാലരാമപുരം കൈത്തറിയും ശ്രദ്ധ ചെലുത്തേണ്ടത്. ഫാർമർ, ഫൈബർ, ഫാക്ടറി, ഫാഷൻ , ഫോറിൻ എന്നിങ്ങനെയുള്ള 5 എഫുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുമ്പോൾ ഈ മേഖല കൂടുതൽ നേട്ടത്തിന്റെ നെറുകയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പരമ്പരാഗ കൈത്തറി തൊഴിലാളികളെ പൊന്നാടയണിച്ച് കേന്ദ്ര മന്ത്രി ആദരിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ബാലരാമപുരത്തിനും തലസ്ഥാന നഗരിക്കും കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും ആ സാഹചര്യം പ്രയോജനപ്പെടുക്കാൻ ബാലരാമപുരത്തെ കൈത്തറി വ്യവസായികൾ ശ്രമിക്കണമെന്നും യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മുഖ്യപ്രഭാഷണം പറഞ്ഞു. ഫാം ടൂറിസം പോലെ കൈത്തറി ടൂറിസത്തിനും കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും അത്തരത്തിലുള്ള മാറ്റങ്ങൾ പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടി ചേർത്തു.
എം . വിൻസന്റ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ നബാർഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ കെ.വി ഷാജി പദ്ധതി വിശദീകരികച്ചു. സിസ്സ ജനറൽ സെക്രട്ടറി ഡോ. സുരേഷ് കുമാർ സി തുടങ്ങിയവർ സംസാരിച്ചു, ബിഎച്ച് പിസിഎൽ ചെയർമാൻ ഗോപകുമാർ സ്വാഗതവും, ഡയറക്ടർ ബി.എച്ച് ശ്രീകല നന്ദിയും പറഞ്ഞു
നബാർഡിന്റെ പരിപൂർണ്ണ പിൻതുണയോടെ സിസ്സയുടെ നേതൃത്വത്തിലാണ് ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചിരിക്കുന്നത്.
ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി സാധ്യത കണ്ടെത്തി നൽകുന്നതിന് വേണ്ടിയാണ് ഈ കമ്പിനിയുടെ രൂപീകരണം കൊണ്ട് ലക്ഷ്യമിടുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.