ശരീരത്തിന് ആരോഗ്യവും ഊര്‍ജവും നല്‍കുന്ന പല വിധത്തിലുളള കാര്യങ്ങളുണ്ട്. ശാരീരികമായ ഊര്‍ജം നല്‍കുന്ന പല വസ്തുക്കളും. ഇത്തരത്തില്‍ ഒന്നാണ് ചെറുനാരങ്ങാവെള്ളം. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഏറെ ഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നു തന്നെയാണിത്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കുന്ന ഒന്നാണിത്. ഇതിലെ പല വൈറ്റമിനുകളും ധാതുക്കളുമെല്ലാം ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. നാരങ്ങ ഒരു നല്ല ആന്റി ഓക്സിഡന്റാണ്. അതായത് നമ്മുടെ കോശങ്ങൾക്ക് ദോഷകരമായ രാസപദാർത്ഥങ്ങളെ നീക്കാൻ നാരങ്ങ സഹായിക്കും. പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, വിറ്റമിൻ എ, ബി, സി, ഡി എന്നിങ്ങനെ ശരീരത്തിന് ആവശ്യം വേണ്ട ഘടകങ്ങളും നാരങ്ങയിലുണ്ട്. അടുപ്പിച്ച് നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ പല മാറ്റങ്ങളും, പല ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. അടുപ്പിച്ച് നാരങ്ങാവെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.