April 02, 2025

Login to your account

Username *
Password *
Remember Me

ലോക ക്യാൻസർ ദിനം; ഐഎംഎയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടത്തി

World Cancer Day; Various programs were conducted under the leadership of IMA World Cancer Day; Various programs were conducted under the leadership of IMA
തിരുവനന്തപുരം; ലോക ക്യാൻസർ ദിനത്തോട് അനുബന്ധിച്ച് ഇതിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഐഎംഎ തിരുവനന്തപുരം ഘടകവും, ഐഎംഎ എ.എം.എസ് ചാപ്റ്ററും സംയുക്തമായി വിപുലമായ ബോധവത്കരണ പരിപാടികളും അർബുദ നിർണ്ണയ പരിശോധനകളും നടത്തി.
ബോധവത്കരണത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 6 മണിക്ക് കവടിയാർ മുതൽ ജനറൽ ആശുപത്രി വരെ നടത്തുന്ന സൈക്കിൾ റാലി ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായ ഫ്ലാഗ് ഓഫ് ചെയ്തു.
തുടർന്ന് ഐഎംഎ വനിതാ വിഭാഗം ,സ്നേഹിത ഫൗണ്ടേഷന്റെ സഹകരണത്തോടെ കോട്ടൺഹിൽ സ്കൂളിലും എ .എം . എസ് ചാപ്‌റ്റർ ,പി ആർ എസ് കാർക്കിനോസുമായി സഹകരിച്ച് കിള്ളിപ്പാലം പി ആർ എസ് ആശുപത്രിയിൽ വെച്ച് പൊതുജനങ്ങൾക്കുള്ള അർബുദ നിർണ്ണയ ക്യാമ്പ് നടത്തി. കൂടാതെ പ്രമുഖ ഉദയരോഗ വിദഗ്ധൻ ഡോ. രാജീവ് ജയദേവൻ ഡോക്ടർമാർക്ക്‌ വൻകുടലിലെ അർബുദ പ്രതിരോധത്തെ പറ്റി തുടർവിദ്യാഭ്യാസ ക്ലാസും നടത്തുകയും ചെയ്തു. ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. ജി.എസ് വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ഡോ. എ. അൽത്താഫ്, എ.എംഎസ് ചെയർമാൻ ഡോ. പ്രദീപ് കിടങ്ങൂർ, കൺവീനർ ഡോ. ആനന്ദ് മാർത്താണ്ഡപിളള തുടങ്ങിയവർ നേതൃത്വം നൽകി.
 
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 60 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...