മുംബൈയിലെ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ “സ്ത്രീകൾക്കായി യോഗ ദിനം” സംഘടിപ്പിച്ചുകൊണ്ടാണ് ബാങ്ക് ആഘോശങ്ങൾക്കു തുടക്കമിട്ടത്. തുടർന്ന്, 'സ്വയം പ്രതിഫലനത്തിന്റെ പ്രാക്ടീസ് & പവർ' എന്ന വിഷയത്തിൽ ഒരു വെബിനാർ നടന്നു.
സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന സ്ത്രീ വിഭാഗങ്ങൾക്കിടയിൽ സാമ്പത്തിക, കമ്പ്യൂട്ടർ സാക്ഷരത പ്രചരിപ്പിക്കുന്നതിനായി, യൂണിയൻ ബാങ്ക്, മുംബൈയിലെ ആദരിക സമാജ് വികാസ് സൻസ്തയിൽ വനിതാ എസ്എച്ച്ജികൾക്കും പെൺകുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ സെന്റർ സ്ഥാപിച്ചു. കംപ്യൂട്ടർ സെന്റർ ഈ സ്ത്രീകളെ സാങ്കേതിക പരിജ്ഞാനമുള്ളവരാകാനും അവരുടെ ഉപജീവനമാർഗത്തെ പിന്തുണയ്ക്കാനും പ്രാപ്തരാക്കും.
വനിതാ സ്വയം സഹായ സംഘങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി, മുംബൈയിലെ സെൻട്രൽ ഓഫീസിൽ ഒരു മേള സംഘടിപ്പിച്ചു, അവിടെ ഈ സ്വയം സഹായ സംഘങ്ങൾ വിവിധ ഇനങ്ങളുടെ സ്റ്റാളുകൾ ഒരുക്കി എല്ലാ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത മേളയിൽ ഭക്ഷണസ്റ്റാളുകൾക്ക് പുറമെ രസകരമായ കളികളും ഉൾപ്പെടുത്തി.
#EmbraceEquity എന്ന സന്ദേശം പൊതുജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിനായി ആഘോഷങ്ങളുടെ ഭാഗമായി ഒരു വാക്കത്തോണും ബാങ്ക് സംഘടിപ്പിച്ചു. ഈ വാക്കത്തോൺ, ആകർഷണീയമായ മുദ്രാവാക്യങ്ങളിലൂടെ നൽകിയ സന്ദേശത്തിലൂടെ, സ്റ്റാഫ് അംഗങ്ങൾക്കിടയിലും കാഴ്ചക്കാർക്കിടയിലും ആവേശമുണർത്തി. "സാദർ നമാൻ ഹേ നാരി" എന്ന ആകർഷകമായ ഗാനം പ്രകാശനം ചെയ്തുകൊണ്ടാണ് ആഘോഷങ്ങൾ സമാപിച്ചത്.