കൊച്ചി: വിവിധ ഭാഷകളിലായി സ്ട്രീം ചെയ്യുന്ന പരിപാടികളെ ആദരിക്കുന്ന ആദ്യത്തെ ദേശീയ ഒടിടി പുരസ്ക്കാരങ്ങള്‍ സെപ്റ്റംബര്‍ പത്തിന് മുംബൈ ജുഹു മാരിയറ്റില്‍ ഒടിടിപ്ലേ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ആറു വിഭാഗങ്ങളിലായി പോപ്പുലര്‍ ചോയ്സ് പുരസ്ക്കാരങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ പ്രേക്ഷകര്‍ക്കും അവസരമുണ്ടാകും.
ഒടിടി അഗ്രിഗേറ്ററും വ്യക്തിഗത ശുപാര്‍ശകള്‍ നല്‍കുന്ന സ്ഥാപനവുമായ ഒടിടിപ്ലേ ആണ് വണ്‍ നേഷന്‍ വണ്‍ ഒടിടി അവാര്‍ഡ് എന്ന പേരിലുള്ള ഈ പുരസ്ക്കാരങ്ങള്‍ അവതരിപ്പിക്കുന്നത്. വിവിധ പ്രാദേശിക ഭാഷകളിലുള്ള പരിപാടികളെ അംഗീകരിക്കുകയാണ് ഈ പുരസ്ക്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ ഒടിടി രംഗത്തെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ഇതു സഹായകമാകുമെന്ന് ഒടിടിപ്ലേ സഹ സ്ഥാപകനും സിഇഒയുമായ അവിനാഷ് മുദലിയാര്‍ പറഞ്ഞു. ഓഡിയോ, വീഡിയോ ഉപയോഗ രംഗത്ത് വന്‍ മാറ്റങ്ങളാണ് ഒടിടി സംവിധാനങ്ങള്‍ മൂലം ഉണ്ടായിട്ടുള്ളതെന്ന് പ്രസന്‍റിങ് സ്പോണ്‍സറായ ഓകിനാവ ഓട്ടോടെക് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ജീതേന്ദര്‍ ശര്‍മ പറഞ്ഞു.