കൊച്ചി:കേരളത്തിലെ ഐ.ടി ജീവനക്കാര്‍ക്കിടയിലെ മികച്ച എഴുത്തുകാരെ കണ്ടെത്തുന്നതിന് പ്രതിധ്വനി നടത്തുന്ന സര്‍ഗോത്സവത്തിന്റെ 8-ാം പതിപ്പായ സൃഷ്ടി -2021 ന്റെ ഫലം പ്രഖ്യാപിച്ചു. 2021 ലെ ഓടക്കുഴല്‍ അവാര്‍ഡ് ജേതാവും പ്രമുഖ സാഹിത്യകാരിയുമായ സാറാ ജോസഫ് മുഖ്യാതിഥിയായ ചടങ്ങില്‍ പ്രതിധ്വനി - ടെക്നോപാര്‍ക്ക് പ്രസിഡന്റ് റനീഷ് രാമചന്ദ്രന്‍, എഴുത്തുകാരിയും കാലിഗ്രാഫി ആര്‍ട്ടിസ്റ്റുമായ ഡോണമയൂര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഐ.ടി ജീവനക്കാര്‍ക്കിടയില്‍ പ്രതിധ്വനി നടത്തുന്ന കലാ സാംസ്‌കാരിക സാമൂഹ്യ സേവന പരിപാടികള്‍ ശ്ലാഘനീയമാണെന്നും കലാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ സാമൂഹ്യ ഇടപെടലുകളും നടത്തുന്ന പ്രതിധ്വനിയ്ക്ക് അഭിനന്ദനങ്ങള്‍ നേരുന്നെന്നും സാറാ ജോസഫ് അറിയിച്ചു. മാഗി വൈ.വി അദ്ധ്യക്ഷയായി. പ്രതിധ്വനി കൊച്ചി എക്സിക്യൂട്ടീവ് മെമ്പര്‍ സുബിന്‍ .കെ സ്വാഗതവും സൃഷ്ടി ജനറല്‍ കണ്‍വീനറും പ്രതിധ്വനി എക്സിക്യൂട്ടീവ് മെമ്പറുമായ വിപിന്‍ രാജ് നന്ദിയും പറഞ്ഞു. സൃഷ്ടി കണ്‍വീനറും പ്രതിധ്വനി എക്സിക്യൂട്ടീവ് മെമ്പറുമായ അഞ്ജു ഡേവിഡ് മികച്ച സൃഷ്ടികളും എഴുത്തുകാരെയും പ്രഖ്യാപിച്ചു.
കഥ, കവിത, ഉപന്യാസം എന്നീ വിഭാഗങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി 200ല്‍പരം രചനകളാണ് മത്സരത്തിനായെത്തിയത്. ഇംഗ്ലീഷ് കവിതയില്‍ ഐശ്വര്യ ചന്ദ്രശേഖരന്‍ (അലിയന്‍സ്) ഒന്നാം സ്ഥാനവും ദേവിശ്രീ അനൂപ് (ബേകര്‍ ഹഗ്സ്) രണ്ടാം സ്ഥാനവും സുജിത്ത് ദാന്‍ മാമന്‍ (യു.എസ്.ടി) മൂന്നാം സ്ഥാനവും നേടി. മലയാളം കവിതയില്‍ ജ്യോതിഷ് കുമാര്‍ സി.എസ് (ആര്‍.എം എഡ്യുക്കേഷന്‍) ഒന്നാം സ്ഥാനവും ഷഐന്‍ ഷൗക്കത്തലി (ഇ.വൈ ഇന്‍ഫോപാര്‍ക്ക്) രണ്ടാം സ്ഥാനവും അന്നു ജോര്‍ജ് (ടി.സി.എസ്) മൂന്നാം സ്ഥാനവും നേടി. മലയാള ചെറുകഥയില്‍ എല്‍സമ്മ തറയാന്‍ (യു.എസ്.ടി) ഒന്നാം സ്ഥാനവും നിപുന്‍ വര്‍മ (യു.എസ്.ടി, കൊച്ചി) രണ്ടാം സ്ഥാനവും അഭിഷേക് എസ് (അക്സിയ ടെക്നോളജീസ്) മൂന്നാം സ്ഥാനവും നേടി. ഇംഗ്ലീഷ് ചെറുകഥയില്‍ നിപുന്‍ വര്‍മ (യു.എസ്.ടി, കൊച്ചി) ഒന്നാം സ്ഥാനവും ഭാസ്‌കര്‍ പ്രസാദ് (യു.എസ്.ടി) രണ്ടാം സ്ഥാനവും ഗൗരി ജല (അലിയന്‍സ്) മൂന്നാം സ്ഥാനവും നേടി. മലയാളം ഉപന്യാസത്തില്‍ അനസ് അബ്ദു നാസര്‍ (എന്‍വെസ്റ്റ് നെറ്റ്) ഒന്നാം സ്ഥാനവും രഞ്ജിനി (ഫിനാസ്ട്ര) രണ്ടാം സ്ഥാനവും റിനി എ (യു.എസ്.ടി) മൂന്നാം സ്ഥാനവും നേടി. ഇംഗ്ലീഷ് ഉപന്യാസത്തില്‍ അരുണിമ ജി.എസ് കൃഷ്ണലത (ഐ.ബി.എസ്) ഒന്നാം സ്ഥാനവും സുജിത്ത് ഡാന്‍ മാമന്‍ (യു.എസ്.ടി) രണ്ടാം സ്ഥാനവും ദിവ്യ റോസ് ആര്‍ (ഒറാക്കിള്‍) മൂന്നാം സ്ഥാനവും നേടി.
ഇംഗ്ലീഷ് കവിതകള്‍ ഡോണാ മയൂര, മലയാളം കവിതകള്‍ കുരീപ്പുഴ ശ്രീകുമാര്‍, ഇംഗ്ലീഷ് കഥകള്‍ അയിഷാ ശശിധരന്‍, മലയാളം കഥകള്‍ കെ.വി മണികണ്ഠന്‍, ഉപന്യാസങ്ങള്‍ അനുപമ മോഹന്‍ എന്നിവരാണ് മൂല്യനിര്‍ണയം നടത്തിയത്. കൂടാതെ വായനക്കാരുടെ വോട്ടിന്റെ അടിസ്ഥാനത്തില്‍ റീഡേഴ്സ് ചോയ്സ് അവാര്‍ഡുകളും പ്രഖ്യാപിച്ചു.