വേനല്‍ക്കാല ഓണ്‍ലൈന്‍ ശില്‍പ്പശാലയുമായി പ്രാക്റ്റിക്കലി
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ആഴത്തിലുള്ളതും പരീക്ഷണാത്മകവുമായ പഠന ആപ്പ് പ്രാക്റ്റിക്കലി ഏറെ പ്രചാരമുള്ള വേനല്‍ക്കാല ശില്‍പ്പശാലയുടെ രണ്ടാം പതിപ്പ് ഏപ്രില്‍ 25 മുതല്‍ 4-6 ആഴ്ചകളിലായി സംഘടിപ്പിക്കുന്നു. നിലവിലുള്ള വിദ്യാര്‍ത്ഥികളെ കൂടാതെ പുതിയതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആകര്‍ഷകമായ പ്രതിമാസ ഫീസായ 225 രൂപയ്ക്ക് പ്രാക്റ്റിക്കലി ലൈവിന്റെ വരിക്കാരാകുന്നതാണ്. കൂടാതെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് "PractSumr30" എന്ന വൗച്ചര്‍ കോഡ് ഉപയോഗിച്ച് എല്ലാ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷനിലും 30 ശതമാനം ഇളവ് നേടാം.
രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികളുടെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ പ്രാക്റ്റിക്കലി സര്‍വേ നടത്തിയിരുന്നു. ഗ്രാഫിക്ക് ഡിസൈനിങ് (56 ശതമാനം), ഗെയിം ഡെവലപ്‌മെന്റ് (53 ശതമാനം) എന്നിവയാണ് വേനലില്‍ അധികമായി പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന ടോപ്പ് കോഴ്‌സുകള്‍. ഇവയ്ക്കു പിന്നിലായി ഫോട്ടോഗ്രാഫിയും മ്യൂസിക്കും (44 ശതമാനം), റോബോട്ടിക്ക്‌സ് (44 ശതമാനം), വെബ്‌സൈറ്റ് ഡെവലപ്‌മെന്റ് (43 ശതമാനം) എന്നിവയുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഈ ആറു കോഴ്‌സുകളില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന രീതിയിലാണ് ശില്‍പ്പശാല രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏറ്റവും മികച്ച ഫാക്ക്വല്‍റ്റിയും ടൂളുകളും റിസോഴ്‌സുകളും ഉപയോഗിച്ചാണ് പഠിപ്പിക്കുന്നത്.
സമ്മര്‍ വര്‍ക്ക്‌ഷോപ്പില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ താല്‍പര്യം അനുസരിച്ച് ഒന്ന് മാത്രം അല്ലെങ്കില്‍ എല്ലാ കോഴ്‌സുകളും തെരഞ്ഞെടുക്കാം. വിജയകരമായി ശില്‍പ്പശാല പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
അഡ്വാന്‍സ്ഡ് ടൂളുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് ഗെയിമുകള്‍, വെബ്‌സൈറ്റുകള്‍, റോബോട്ട്‌സ് എന്നിവ നിര്‍മിക്കാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി മൂന്ന് സ്റ്റെം കോഴ്‌സുകളുണ്ട്. സര്‍ഗാത്മക മനസ്സിനെ പോഷിപ്പിക്കാന്‍, ഗ്രാഫിക് ഡിസൈനിംഗ്, സംഗീതം, ഫോട്ടോഗ്രാഫി എന്നിവയെക്കുറിച്ചുള്ള കോഴ്സുകളും ശില്‍പശാലയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റോബ്ലോക്‌സ് ഉപയോഗിച്ചുള്ള ഗെയിം ഡെവലപ്‌മെന്റാണ് ശില്‍പ്പശാലയിലെ മറ്റൊരു ആവേശകരമായ കാര്യം. ഇത് പങ്കെടുക്കുന്നവരിലെ ഗെയിമറെ പുറത്തു കൊണ്ടുവരും. റോബ്ലോക്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഗെയിം വികസിപ്പിക്കുന്നതിനെ കുറിച്ചും പഠിപ്പിക്കും. അതിനൊപ്പം ലുവ കോഡിങ് ലാഗ്വേജും നല്‍കും. ഇതു കൂടാതെ എങ്ങനെ സ്‌ക്രിപ്റ്റ് സൃഷ്ടിക്കാം, വസ്തുക്കള്‍ വിരിയിക്കാം, ഹ്യൂമണോയിഡ് റോബ്ലോക്‌സ് പ്ലേയര്‍ എങ്ങനെ പ്രോഗ്രാം ചെയ്യാം തുടങ്ങിയവയെല്ലാം പഠിപ്പിക്കും.
വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ് കോഴ്‌സ്, ബ്ലോഗിങ് സൈറ്റും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ബിസിനസിനുമായി വേഡ്പ്രസ് ഉപയോഗിച്ച് അടിസ്ഥാന വെബ്‌സൈറ്റുകളും സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കും. ഇതൊരു സൗജന്യ ഓപ്പണ്‍-സോഴ്‌സ് ബ്ലോഗിങ് ടൂളും കണ്‍ടന്റ് മാനേജ്‌മെന്റ് സിസ്റ്റവുമാണ്.
റോബോട്ടിക്‌സ് കോഴ്‌സ് വിദ്യാര്‍ഥികളുടെ എഐ അറിവും ബന്ധപ്പെട്ട ആശയങ്ങളും മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഗ്രാഫിക്ക് ഡിസൈനിങ് കോഴ്‌സ് 2ഡി ഡിസൈന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ആര്‍ട്ട്, അസാധാരണ ഇമേജുകള്‍, സ്മാര്‍ട്ട് ആര്‍ട്ടുകള്‍ തുടങ്ങിയവയുടെ സൃഷ്ടിക്ക് സഹായിക്കും.
ഫോട്ടോഗ്രാഫി കോഴ്സ് ഫോട്ടോഗ്രാഫിയുടെ സൂക്ഷ്മതകളായ ഐഎസ്ഒ, അപ്പര്‍ച്ചര്‍, എക്സ്പോഷര്‍, അതിശയകരമായ ചിത്രങ്ങള്‍ ലഭിക്കുന്നതിനുള്ള പ്രകാശത്തിന്റെ ചലനാത്മകത, മൊബൈല്‍, മാക്രോ ഫോട്ടോഗ്രാഫി എന്നിവയും മറ്റും വിശദീകരിക്കും.
സംഗീത (വോക്കല്‍) കോഴ്സ് രാഗങ്ങളുടേയും പ്രകടന കലകളുടേയും ലോകത്തെ കുറിച്ച് ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കുന്നു. അലങ്കാര, ബന്ദിഷ്, രാഗ ഭൂപാളി തുടങ്ങിയവ ഈ സെഷനിലൂടെ വിദ്യാര്‍ത്ഥികളെ പരിചയപ്പെടുത്തും.