https://www.youtube.com/watch?v=MLX4LYpkT3g
സിനിമയില്‍ നിന്ന് നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ വെളിപ്പെടുത്തി നടി സമൂഹ മാധ്യമങ്ങളിൽ വരുന്ന പ്രമേയം ആധാരമാക്കി ഒട്ടനവധി ചിത്രങ്ങൾ വന്നിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഫിലിമാണ് "ദേവിക" . ജിബിൻ ജോർജ് ജെയിംസ് സംവിധാനം ചെയ്ത ചിത്രത്തിൽ മാനവ്, ആതിര മാധവ്, ഗായത്രി, സുരേഷ്, രാജൻ ഇടുക്കി, ആർദ്ര ദാസ്, ശ്രീകാന്ത് S തുടങ്ങിയവരാണീ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
ഏകദേശം എൺപതു മിനിറ്റോളം വരുന്ന ഫിലിമിൽ ഉടനീളം ഒരു സിനിമാറ്റിക് ഫീൽ അനുഭവപ്പെടും, നാല് കഥാപാത്രങ്ങൾ മാത്രമാണ് ചിത്രത്തിൽ പ്രധാന വേഷമിടുന്നത്. സ്വാഭാവിക അഭിനയംകൊണ്ട് മാനവ് വിസ്മയിപ്പിച്ചു. നായക വേഷം കൈകാര്യം ചെയ്ത മാനവിന്റെ പ്രകടനം ഉടനീളം മികച്ചു നിന്നു, ക്ലൈമാക്സ് രംഗങ്ങളിൽ പക്വതയാർന്ന ഡയലോഗ് അവതരണംകൊണ്ട് നായികയായ ആതിര മാധവ് വേറിട്ട പ്രകടനം കാഴ്ച്ചവെച്ചു. ഈ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭൂതിയാണ് നല്‍കുന്നത്.
തിരക്കഥയിലെ ഓരോ സംഭാഷണങ്ങളും യാതൊരു കൃത്യമം തോന്നാത്ത രീതിയിൽ ശിവപ്രസാദ് രാമചന്ദ്രൻ ഐക്കര അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ ഫിലിമിൽ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് ക്യാമറ വർക്കുകൾ തന്നെയാണ്. ജിതിൻ ഫ്രാൻസിസ് ഓരോ ഫ്രേമുകളും മികച്ചതായിരുന്നു. അധികം ദൈർക്യം ഇല്ലാതെ വളരെ മികച്ച രീതിയിൽ ജോബിൻസ് സെബാസ്റ്റ്യൻ എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.. ഫോക്കസ് ഫിലിം സ്റ്റുഡിയോ ബാനറിൽ സ് സാരങ്കപാണി ആണ് ചിത്രം നിർമിച്ചിരിക്കുന്നത് . ഇതിനോടകം ഒട്ടേറെ ദേശീയ- അന്തര്‍ ദേശീയ മത്സര വേദികളില്‍ സിനിമ പ്രദര്‍ശിപ്പിക്കുകയും അവാര്‍ഡുകള്‍ കരസ്ഥമാക്കുകയും ചെയ്തു.