കൊച്ചി: തമിഴ്നാടിന്റെ മുഴുവൻ തലൈവി, ജയലളിതയുടെ ജീവിതം ആസ്പതമാക്കി വെള്ളിത്തിരയിൽ എത്തിയ കങ്കണ റണാവത് ചിത്രം, 'തലൈവി' ആദ്യമായി ടെലിവിഷൻ പ്രേക്ഷകരിലേക്ക്. മലയാളികളുടെ പ്രിയപ്പെട്ട വിനോദ ചാനൽ സീ കേരളത്തിലൂടെ വേൾഡ് ടെലിവിഷൻ പ്രീമിയറിനു ഒരുങ്ങുകയാണ് ഈ ബയോപിക്ക്.
ചലച്ചിത്ര നടിയും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ ജയലളിതയുടെ ജീവിതം ആസ്പദമാക്കി എഎൽ വിജയ് സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രം, കങ്കണക്കൊപ്പം അരവിന്ദ് സ്വാമി, സമുദ്രകനി, നാസർ, തമ്പി രാമയ്യ, ഭാഗ്യശ്രീ തുടങ്ങി വമ്പൻ താരനിരയുടെ പ്രൗഢിയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
സിനിമ എന്ന വിസ്മയ ലോകത്തു നിന്നും ഒട്ടേറെ യാതനകൾ നേരിട്ട് രാഷ്രീയമെന്ന ചതുരംഗകളത്തിലേക്കെത്തിയ തമിഴകത്തിന്റെ അമ്മ, ജയലളിതയുടെ ജീവിതത്തിലെ ചില സുപ്രധാന മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. കൂടാതെ, സിനിമയിൽ ജയലളിതയായി കങ്കണയും എം ജി ആറായി അരവിന്ദ് സ്വാമിയും പകർന്നടിയപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞത് എക്കാലത്തെയും മികച്ചൊരു ജീവചരിത്രം തന്നെയായിരുന്നു.
വൂൾഫ്, ഓപ്പറേഷൻ ജാവ, ചതുർമുഖം, ലാൽബാഗ്,ആഹാ, എല്ലാം ശരിയാകും എന്നീ ഹിറ്റ് സിനിമകളുടെ പ്രീമിയറിനു ശേഷമാണ് ഇപ്പോൾ തലൈവിയുടെ എക്സ്ക്ലൂസീവ് സംപ്രേക്ഷവുമായി ചാനൽ പ്രേക്ഷകരിലേക്ക് എത്തുന്നത്.
"തലൈവി" വേൾഡ് ടെലിവിഷൻ പ്രീമിയർ മാർച്ച് 6 വൈകുന്നേരം 4 മണിക്ക് സീ കേരളം ചാനലിൽ കാണാം.