കൊച്ചി: റെനോ ക്വിഡ് ഇന്ത്യൽ 4-ലക്ഷം വിൽപ്പന നേടുക എന്ന നാഴികക്കല്ല് അടുത്തിടെ പിന്നിട്ടുകൊണ്ട് ഇന്ത്യയുടെ മിനി-കാർ സെഗ്‌മെന്റിൽ മുൻനിരയിൽ തുടരുന്നു. എല്ലാ ക്വിഡ് ഉടമകൾക്കും വേണ്ടി സംഘടിപ്പിച്ച 'റെനോ ക്വിഡ് മൈലേജ് റാലി' എന്ന കൊച്ചി നടന്ന ഒരു പ്രത്യേക ഇവന്റോടെയാണ് റെനോ ഈ നാഴികക്കല്ല് പിന്നിട്ടത് ആഘോഷിച്ചത്. ഈ റാലി Kochi Marriott -ൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്ത് മൊത്തം 93 കിലോമീറ്റർ ദൂരം കവർ ചെയ്യുന്നു.
നിലവിലുള്ള ഉപഭോക്താക്കൾക്ക് പരമാവധി മൈലേജ് ലഭിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയിൽ ഉടനീളം അവരുടെ ക്വിഡ് ഓടിക്കാനുള്ള ഒരു പ്ലാറ്റ്ഫോം റാലി നൽകി. 86-ലധികം customers ഉത്സാഹത്തോടെയും സന്തോഷത്തോടെയും പങ്കെടുത്ത പരിപാടിയിൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണുണ്ടായത്. ഏറ്റവും മികച്ച 15 പങ്കാളികൾ 35 Kmpl-ൽ കൂടുതൽ എന്ന മികച്ച മൈലേജ് റിപ്പോർട്ട് ചെയ്തു. മികച്ച രൂപകല്പനയും പുതുമയും ചേർന്നതിനോടൊപ്പം സമാനതകളില്ലാത്ത മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ക്വിഡ് ഒരിക്കൽ കൂടി തെളിയിച്ചു.
ഗുണനിലവാരത്തിന്‍റെയും പ്രകടനത്തിന്‍റെയും ആഗോള നിലവാരം കണക്കിലെടുത്ത് ഇന്ത്യൻ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തതാണ് റെനോ ക്വിഡ്. ഇന്ത്യൻ അനുഭവസമ്പത്തും വൈദഗ്ധ്യവും ഒത്ത് ചേർന്നാൽ ഇന്ത്യയ്ക്കും ലോകത്തിനുമായി ആഗോളതലത്തിൽ മികച്ച ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ കഴിയും എന്ന് വാദിക്കുന്ന 'മേക്ക് ഇൻ ഇന്ത്യ' പ്രോഗ്രാമിന്‍റെ പ്രത്യയശാസ്ത്രത്തോട് ഇത് നീതി പുലർത്തുന്നു.
0.8L, 1.0L SCe പവർട്രെയിനുകളിൽ മാനുവൽ, എ.എം.ടി. ഓപ്ഷനുകളുള്ള ആർ.എക്സ്.ഇ., ആർ.എക്സ്.എൽ., ആർ.എക്സ്.ടി. ക്ലൈംബർ വേരിയന്റുകളുൾപ്പെടെ 9 ട്രിമ്മുകളിൽ ഇത് ലഭ്യമാണ്, റെനോ ക്വിഡ് രാജ്യത്തുടനീളമുള്ള റെനോ ബ്രാൻഡിന്‍റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചു. റെനോ ക്വിഡിന്‍റെ എസ്.യു.വി.-പ്രചോദിത രൂപകൽപ്പന, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയ്‌ക്കൊപ്പം ഫസ്റ്റ്-ഇൻ-ക്ലാസ് 20.32 സെ.മീ. ടച്ച്‌സ്‌ക്രീൻ മീഡിയനാവ് എവല്യൂഷൻ, ഫ്ലോർ കൺസോൾ ഘടിപ്പിച്ച എ.എം.ടി. ഡയൽ എന്നിവ ഒരുമിക്കുന്നതിനാൽ ഡ്രൈവിംഗ് അനായാസമാകുന്നു.
നടന്നുകൊണ്ടിരിക്കുന്ന പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി, റെനോ ഏറ്റവും പുതിയ ക്വിഡ് എം.വൈ.21 അടുത്തിടെ പുറത്തിറക്കി. എം.വൈ.21 ശ്രേണി ഇന്ത്യയിൽ ബാധകമായ എല്ലാ സുരക്ഷാ ചട്ടങ്ങളും പാലിക്കുന്നു, കൂടാതെ എല്ലാ വേരിയന്റുകളിലും ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ സജ്ജീകരിച്ചിരിക്കുന്നു. കാറിന്‍റെ ആകർഷണീയത ഊന്നിപ്പറയുന്ന എം.വൈ.21 ക്ലൈംബർ എഡിഷൻ, ഇലക്ട്രിക് ഒ.ആർ.വി.എം., ഡേ ആൻഡ് നൈറ്റ് ഐ.ആർ.വി.എം. എന്നിവയ്‌ക്കൊപ്പം വെള്ളയും കറുപ്പും കോമ്പിനേഷനിൽ ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കൂടി അവതരിപ്പിക്കുന്നു. ഫ്രണ്ട് ഡ്രൈവർ സൈഡ് പൈറോടെക് & പ്രെറ്റെൻഷനർ വാഹനത്തിന്‍റെ സുരക്ഷ കൂടുതൽ ഉറപ്പാക്കുന്നു.
റെനോ തങ്ങളുടെ ഉപഭോക്താക്കൾക്കായി സ്പെയർ പാർട്‌സുകൾക്കും ആക്‌സസറികൾക്കും 10% കിഴിവ്, ലേബർ ചാർജിൽ 20% കിഴിവ് എന്നീ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.