December 06, 2024

Login to your account

Username *
Password *
Remember Me

അധ്യാപകദിനം ആചരിക്കുമ്പോൾ

By പ്രൊഫ. സി.രവീന്ദ്രനാഥ്: November 21, 2018 1115 0

സെപ്റ്റമ്പർ 5 അദ്ധ്യാപകദിനം ഇന്ത്യയുടെ പ്രസിഡന്‍റായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപകദിന മായി ആഘോഷിക്കുന്നത്. അറിയപ്പെടുന്ന ദാര്‍ശനികനും ചിന്തകനും രാഷ്ട്രീയ മീമാംസകനുമായി രുന്നു ഡോ.എസ്. രാധാകൃഷ്ണൻ. എന്നാൽ ഇതിനുമെല്ലാമുപരി ഒരധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. അധ്യാപനത്തെ ഏറ്റവും മഹത്തരമായ കര്‍മ്മമായാണ് അദ്ദേഹം പരിഗണിച്ചത്. ഈ കര്‍മ്മത്തെ അത്രമാത്രം അദ്ദേഹം സ്നേഹിച്ചിരുന്നു. മാനിച്ചിരുന്നു. ശിഷ്യരുടെ സ്നേഹാദരങ്ങൾ വലിയതോതിൽ നേടിയെടുത്ത അധ്യാപകശ്രേഷ്ഠനായിരുന്നു ഡോ.എസ്.രാധാകൃഷ്ണൻ. അതുകൊ ണ്ടാണ് ശിഷ്യന്മാർ അദ്ദേഹത്തിന്‍റെ ജന്മദിനം എല്ലാവര്‍ഷവും നന്നായി ആഘോഷിക്കണമെന്ന് ആഗ്ര ഹം പ്രകടിപ്പിച്ചപ്പോൾ ഡോ. എസ്.രാധാകൃഷ്ണൻ തന്നെ മുന്നോട്ടുവെച്ച ആശയമാണ് തന്‍റെ ജന്മ ദിനം തന്‍റെ മാത്രം ആക്കി മാറ്റാതെ രാജ്യത്തിലെ അധ്യാപകരെ മുഴുവൻ ആദരിക്കുന്ന ദിനമെന്ന നിലയിൽ അധ്യാപകദിനമായി ആചരിക്കണം എന്നത്. ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ മുതൽ സെപ്തംബർ 5 എന്നത് അധ്യാപകദിനമായി നാം ആചരിച്ചിരുവരുന്നു. അധ്യാപനം പോലെ ഇത്രമാത്രം സ്വാധീനം ചെലുത്താവുന്ന മറ്റൊരു തൊഴിലില്ല. കുട്ടികളുടെ ഭാവി യെ അതിനിര്‍ണ്ണായകമായി സ്വാധീനിക്കുന്നവരാണ് അധ്യാപകർ. കുട്ടികളുടെ ബൗദ്ധികവുംവൈകാ രികവും സാമൂഹികവുമായ വളര്‍ച്ചയെയും വികാസത്തെയും സ്വാധീനിക്കാൻ അധ്യാപകർക്കല്ലാ തെ മറ്റാര്‍ക്കും കഴിയില്ല. കുട്ടികളുടെ ചിന്തയുടെയും പെരുമാറ്റത്തിന്‍റെയും മൂല്യബോധത്തിന്‍റെയും വികാസത്തിൽ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നവരാണ് അധ്യാപകർ.ഈ വര്‍ഷത്തെ അധ്യാപക ദിനാചാരണത്തിന് പ്രസക്തി ഏറെയാണ്. ഒരു വലിയ പ്രകൃതി ദുരന്തത്തെ മറികടന്ന ഉടനെയാണ് അധ്യാപകദിനം ആചരിക്കുന്നത്. കുട്ടനാട് പൂര്‍ണ്ണമായും പ്രളയത്തിൽ നിന്നും കരകയറിയിട്ടില്ല. നേരിട്ടും അല്ലാതെയും പ്രളയത്തിന്‍റെ ഭാഗമായവരാണ് കേരളത്തിലെല്ലാവരും. കേരളത്തിലുള്ളവർ മാത്രമല്ല ലോകമലയാളികളെല്ലാം ഇതിന്‍റെ പരോക്ഷപങ്കാളിയാണ്. തീരദേശത്തുള്ളവരും, കുട്ടനാട്ടു കാരും, മലയോരവാസികളും ചെറുതും വലുതുമായ പ്രകൃതി ദുരന്തങ്ങളെയും പ്രകൃതി പ്രതിഭാസ ങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും അഭിമുഖീകരിച്ചവരാണ്. ഇത്തരം പ്രകൃതി ദുരന്തങ്ങൾ താര തമ്യേന കുറവായി മാത്രം ബാധിക്കുന്ന ഇടനാടിനെയാണ് ഇത്തവണ വെള്ളപ്പൊക്കം ഏറെ ബാധി ച്ചത്. കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ശാരീരികമായും മാനസികമായും വൈകാരികമായും പിടിച്ചുലച്ച ഈ വെള്ളപ്പൊക്കം ഉയർത്തിയ ആഘാതങ്ങളിൽ നിന്നും കരകയറാൻ സമൂഹത്തിന് പലതരത്തിലുള്ള സഹായങ്ങൾ അനിവാര്യമായ സമയമാണിത്. മലയാളികളി ഒളിഞ്ഞിരിക്കുന്ന കൂട്ടായ്മയുടെയും സംഘബോധത്തിന്‍റെയും തലങ്ങളും അനുതാപത്തിന്‍റെ തരംഗവും എല്ലാം ഈ പ്രളയകാലത്ത് നാം നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. ലോകത്തെവിടെയുമുള്ള മലയാളിക്ക് ഞാൻ മലയാളിയാണ് എന്ന അഭിമാനം ഉണ്ടായി. പ്രളയകാലത്ത് പ്രളയബാധിതരെ സഹായിക്കാനാവശ്യ മായ ഭക്ഷണം, തുണിത്തരങ്ങൾ, മറ്റു സാധനങ്ങൾ എന്നിവ എത്തിക്കുന്നതിൽ സമൂഹം കാണിച്ച കൂട്ടായ്മ ലോകത്തിന് തന്നെ മറ്റൊരു അനുഭവതലങ്ങൾ കാട്ടിക്കൊടുത്തു. പ്രളയത്തിനിരയായവരെ സഹായിക്കാനും നവകേരള സൃഷ്ടിക്കുമായി ആവശ്യമായ സമ്പത്ത് സമൂഹത്തോട് ബഹു. മുഖ്യ മന്തി അഭ്യര്‍ത്ഥിച്ചപ്പോൾ അതിനോടുള്ള പ്രതികരണം ആവേശം നൽകുന്നതാണ്. മലയാളികൾ മാത്ര മല്ല രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യസ്നേഹികളും ഭരണകൂടങ്ങളുംവലിയ താൽപര്യത്തോ ടെയാണ് പ്രതികരിച്ചത്. ഇതെല്ലാം നമ്മുടെ ശക്തിയാണ്, സംസ്കാരമാണ്. പ്രളയകാലത്ത് പ്രളയത്തിൽ പ്പെട്ടവരെ രക്ഷിക്കാനായ് സ്വയംമറന്ന് കര്‍മ്മരംഗത്തിറങ്ങിയ മത്സ്യ ത്തൊഴിലാളികളും കേരളത്തിലെ യുവതയും നമ്മളിൽ അന്തര്‍ലീനമായ മാനവികതയെയും,നന്മയെ യുമാണ് പ്രതിഫലിപ്പിച്ചത്. ഇത്തരം നന്മകളും മാനവികതയും ഉളവാകാൻ പ്രത്യക്ഷമായും പരോ ക്ഷമായും നമ്മുടെ വിദ്യാലയങ്ങൾ, വിദ്യാഭ്യാസ സംവിധാനം, പാഠ്യപദ്ധതി എന്നിവയൊക്കെ പങ്ക് വഹിച്ചിട്ടുണ്ട്. ഇതോടൊപ്പം പ്രധാനമാണ് സമൂഹത്തിൽ നിന്നും ലഭിച്ച വിദ്യാഭ്യാസം. നമ്മുടെ യുവതവേണ്ട തരത്തിലാണോ പെരുമാറുന്നത് എന്ന് സന്ദേഹമുള്ളവര്‍ക്കെല്ലാമുള്ള മറുപടിയായി രുന്നു ഈ ഘട്ടത്തിൽ അവരുടെ പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും.പ്രളയാനന്തരം ഒട്ടേറെ കാര്യ ങ്ങൾ ചെയ്യാനുണ്ട്. അതിന്‍റെയെല്ലാം കേന്ദ്രങ്ങളായി വിദ്യാലയങ്ങൾ മാറണം. വിദ്യാലയങ്ങളിലും വിദ്യാലയങ്ങളിലൂടെ സമൂഹത്തിലേക്കും പ്രസരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. പെട്ടെന്നുണ്ടായ ആഘാതത്തിൽ പകച്ചു പോയ കുട്ടികളെയും അവരുടെ വീട്ടുകാരെയും ആത്മവിശ്വാസം നൽകി സ്കൂളിലേക്കും വീട്ടിലേക്കും തിരിച്ചുകൊണ്ടു വരേണ്ടതുണ്ട്. ശാരീരികമായി അവർ സ്കൂളിലും വീട്ടിലും എത്തിയിട്ടുണ്ടാകും എന്നാൽ ഉണ്ടായ നഷ്ടത്തിന്‍റെ വൈപുല്യം ഉയര്‍ത്തുന്ന നഷ്ടബോധം ഒരു പ്രശ്നം തന്നെയാണ്. ഇത് അഭിമുഖീകരിക്കേണ്ടതുണ്ട്. ദുരന്തമുഖത്ത് പ്രവര്‍ത്തിച്ച് പരിചയ മുള്ള യൂണിസെഫിന്‍റെയും മാനസിക പ്രശ്നങ്ങളെ സംബന്ധിച്ച ഗവേഷണസ്ഥാപനമായ നിംഹാന്‍ സിന്‍റെയും സഹകരണത്തോടെ വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രളയബാധിത ജില്ലകളിലെ കുട്ടികളെ ലക്ഷ്യംവെച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സൈക്കോ സോഷ്യൽ സപ്പോർട്ടിംഗ് പ്രോഗ്രാം നടത്തുന്നു. അതിനുവേണ്ട പ്രവര്‍ത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരുന്നു. പ്രളയം മനസ്സിനെ ഏതെങ്കിലും രീതിയി ബാധിച്ചുള്ള മുഴുവൻ കുട്ടികളെയും ലക്ഷ്യമിട്ടാണ് ഈ പ്രവര്‍ത്തനം നടത്തുന്നത്. അധ്യാപകരാണ് ഈ പ്രക്രിയയിൽ മുന്നിൽ നിന്ന് പ്രവര്‍ത്തിക്കേണ്ടത്. കുട്ടികളുടെ സംഘർഷഭരിതമായ മനസ്സിനെ പഠനാന്തരീക്ഷ ത്തിലേക്ക് കൂട്ടിക്കൊണ്ടുവരേണ്ട ചുമതല എല്ലാ അദ്ധ്യാപകരും ഏറ്റെടുക്കണം. 

ഇനി നാം ഏറെ കരുതിയിരിക്കേണ്ടത് ജലജന്യരോഗങ്ങളെയാണ്. മലിനജലവും, ജലംവഴി വരുന്ന രോഗങ്ങളും വലിയ വിപത്തിന് കാരണമാക്കും. കരുതിയിരുന്നാ ഇവയെയും അതിജീവിക്കാം. എലിപ്പനി, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവ വലിയ ഭീഷണിയാകാം. പകര്‍ച്ച വ്യാധികൾ വരാതിരിക്കാനും വന്നാൽ പടരാതിരിക്കാനും ശ്രദ്ധവേണം. ഇക്കാര്യങ്ങൾ കുട്ടികള്‍ ക്ക് മനസ്സിലാക്കിക്കൊടുക്കുവാനുള്ള ഇടമായി വിദ്യാലയങ്ങൾ മാറണം. ആരോഗ്യവകുപ്പുമായും നാട്ടിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായും കൂട്ടായി പ്രവര്‍ത്തിക്കാൻ കഴിയണം. രോഗപ്രതി രോധത്തിൽ നാം സമ്പൂർണ്ണമായും പങ്കാളികളാകണം.

എലിപ്പനി ഒരു പ്രധാന ഭീഷണിയായി വന്നുകൊണ്ടിരിക്കുന്നു. എലിയുടെ വിസര്‍ജ്ജ്യ വസ്തുക്കളു മായി സമ്പര്‍ക്കത്തിൽപ്പെട്ട ജലത്തിലൂടെയാണിത് പടരുന്നത്. ഇത്തരം ജലത്തിലൂടെ നടക്കുന്നതോ സ്പര്‍ശിക്കുന്നതോ രോഗകാരണമാകാം. മലിനജല സമ്പര്‍ക്കമുണ്ടായാ പ്രതിരോധ ചികിത്സ നട ത്തണം. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ വേണം. തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ പ്രതിരോധിക്കാം. ഇതുപോലെ തന്നെ കരുതിയിരിക്കേണ്ടതാണ് ഡങ്കിപ്പനി. ഇത് പരത്തുന്നഈഡിസ് ഈജിപ്തികൊതു കുകൾ കനത്ത മഴയിൽ ഇല്ലാതായതിനാൽ ഇപ്പോൾ ഡങ്കിപ്പനി വരുന്നില്ലെങ്കിലും മഴ ശമിക്കുന്ന ഘട്ടത്തിൽ തിരിച്ചുവരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ പരിസരത്ത് കൊതുകുകള്‍ക്ക് വളരാൻ കഴിയുന്ന സാഹചര്യം ഉണ്ടാവരുത്. എല്ലാറ്റിനും ശുചിത്വം പ്രധാനമാണ്. ശുചിത്വമുള്ള വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുവാൻ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം തിളപ്പിച്ചാറ്റി മാത്രമേ കുടിക്കാവൂ. കുടിക്കുന്ന വെള്ളംമാത്രം ശ്രദ്ധിച്ചാ മതിയാകില്ല. പാത്രം കഴുകുന്ന വെള്ളം, കൈ കഴുകുന്ന വെള്ളം, കക്കൂസിൽ പോയാൽ ശരീരം വൃത്തിയാ ക്കുന്നതിന് ഉപയോഗിക്കുന്ന വെള്ളം ഇവയുടെയെല്ലാം ശുചിത്വം ശ്രദ്ധിക്കണം. കൂടാതെ നാം പാലിക്കേണ്ട ശുചിത്വശീലങ്ങളും രീതികളും കുട്ടികളിലേക്കും അതുവഴി സമൂഹത്തിലേക്കും സംപ്രേഷിപ്പിക്കാനുള്ള ഇടമാക്കി സ്കൂളുകളെ മാറ്റാൻ കഴിയണം. ഇതിനെല്ലാം നേതൃത്വം നൽകാൻ കഴിയുക അധ്യാപകര്‍ക്ക് മാത്രമാണ്. അങ്ങനെയാണ് അധ്യാപനം ശ്രേഷ്ഠമായ സാമൂഹിക പ്രവര്‍ ത്തനമായി മാറേണ്ടത്. കുട്ടികളെയും സമൂഹത്തെയും ജീവിതത്തിലേക്കും അവരുടെ പ്രവര്‍ത്തന മണ്ഡലത്തിലേക്കും തിരികെ എത്തിക്കാൻ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കേണ്ടതുണ്ട്. ആയതിനാൽ നാം നടത്തുന്ന ഈ പ്രവര്‍ത്തനങ്ങളെല്ലാം വിദ്യാഭ്യാസ പ്രവര്‍ ത്തനത്തിന്‍റെ ഭാഗം തന്നെയാണ്. അപ്രതീക്ഷിതമായും നമുക്ക് പരിചിതമല്ലാത്ത വിധത്തിലും അതിക്രമിച്ചു വന്ന പ്രളയം സുഗമമായി മുന്നേറിയ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനത്തെ ചെറുതല്ലാത്തവിധം ബാധിച്ചിട്ടുണ്ട്. പ്രളയബാധിത പ്രദേശത്ത് നേരിട്ടും അല്ലാത്തിടത്ത് പരോക്ഷമായും എല്ലാവരേയും ഒരേ തരത്തി ലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിച്ച ഒന്നാണ് പ്രളയം. ഇനി നമുക്ക് പതുക്കെ പതുക്കെ തിരി ച്ചു വരണം. 

പൊതുവിദ്യാലയങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിച്ചതിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി കൂടുതലായി എത്തിച്ചേര്‍ന്ന മൂന്നരലക്ഷത്തോളം കുട്ടികളടക്കമുള്ള 44 ലക്ഷത്തിൽ പ്പരം കുട്ടികള്‍ക്കു ള്ള പഠന ഇടമാണ് സ്കൂൾ വിദ്യാഭ്യാസം. ഈ കുട്ടികള്‍ക്ക് എല്ലാവര്‍ക്കും മികവാര്‍ന്ന വിദ്യാഭ്യാ സം നൽകുക എന്നത് നമ്മുടെ കടമയാണ്. പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി അക്കാദമിക പ്രവര്‍ത്തനങ്ങൾ ആസൂത്രിതമായി നടപ്പാക്കുന്ന ഘട്ടത്തിലാണ് അതിനെയെല്ലാം തടസ്സ പ്പെടുത്തുന്ന തരത്തിൽ പ്രകൃതിക്ഷോഭം ഉണ്ടായത്. അക്കാദമിക കാര്യങ്ങളിൽ തടസ്സം നേരിട്ടുണ്ട്. അതിനെ പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരണം. ഇതി അധ്യാപകരുടെ പങ്ക് വളരെ വലുതാണ്.

കഴിഞ്ഞ വർഷം തയ്യാറാക്കിയ സ്കൂൾ അക്കാദമിക മാസ്റ്റർ പ്ലാനുകളെ പ്രായോഗികപദ്ധതികളാക്കി മാറ്റുന്ന പ്രവർത്തനങ്ങൾ സമഗ്ര ശിക്ഷയുടെ ഭാഗമായി ആരംഭിച്ചിരുന്നു. പ്രകൃതിക്ഷോഭം മൂലം നിർത്തിവച്ചിരുന്ന ഈ പ്രവർത്തനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. സ്കൂൾ തല പ്രായോഗിക പദ്ധതി കളുടെ പ്രാധാന്യം ഏറെ വർദ്ധിച്ചിട്ടുണ്ട്. സമഗ്രശിക്ഷയുടെ നേതൃത്വത്തിൽ അത് എത്രയും വേഗം ചെയ്ത് സ്കൂൾ തലത്തിൽ പ്രായോഗികമാക്കുന്നതാണ്.

താൻ ജീവിക്കുന്ന ചുറ്റുപാടുകൾക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് നിരന്തരമായുള്ള അന്വേഷണം നടക്കണം. അങ്ങനെ വിദ്യാർത്ഥികളെ നിരന്തര അന്വേഷകരാക്കിമാറ്റുക എന്നതും വിദ്യാഭ്യാസ ത്തിന്റെ ലക്ഷ്യമാണ്. ഇക്കാര്യം ഏറ്റവും നന്നായി നടത്താനുള്ള ഒരു സാഹചര്യവും പ്രകൃതി ഒരുക്കിയിട്ടുണ്ട്. കുട്ടികളിലെ പ്രതിഭകളെ കണ്ടെത്താനും അതിനെ ഏറ്റവും ഉയരത്തിലെത്തിക്കാ നും ജനാധിപത്യമതനിരപേക്ഷ മൂല്യബോധം വളർത്താനുമുള്ള പൊതു ഇടങ്ങളാക്കി വിദ്യാലയങ്ങ ളെ മാറ്റാനുള്ള പ്രവർത്തനം കൂടുതൽ കൂടുതൽ കരുത്തോടെ ചെയ്യാനുള്ള ആത്മവിശ്വാസവും കരു ത്തും നിശ്ചയ ദാർഢ്യവും ഒന്നുകൂടി ഊട്ടി ഉറപ്പിക്കാനുള്ള അവസരമായി ഈ വർഷത്തെ അദ്ധ്യാ പക ദിനം മാറും എന്ന് പ്രതീക്ഷിക്കുന്നു.

Rate this item
(0 votes)
Last modified on Wednesday, 21 November 2018 18:14

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.