November 21, 2024

Login to your account

Username *
Password *
Remember Me

തൊഴിൽസഭകൾ വഴി ഇതുവരെ ജോലി ലഭിച്ചത് 1,65,368 പേർക്ക് : മന്ത്രി എം. ബി രാജേഷ്

So far 1,65,368 people have got jobs through trade unions: Minister M. B. Rajesh So far 1,65,368 people have got jobs through trade unions: Minister M. B. Rajesh
തൊഴിൽ അന്വേഷകരെയും സംരംഭകരേയും സഹായിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച തൊഴിൽ സഭയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് നിർവഹിച്ചു.സംസ്ഥാനത്ത് ഇതുവരെ 1,65,368 പേർക്ക് തൊഴിൽ സഭ വഴി ജോലി ലഭിച്ചതായി മന്ത്രി പറഞ്ഞു. നല്ല ആശയങ്ങളെ സംരംഭമാക്കാൻ വേണ്ട എല്ലാ സഹായങ്ങളും സർക്കാർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ബാലരാമപുരം വിശ്വനാഥ ആഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ പ്രീജ, ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മോഹനൻ തുടങ്ങിയവരും സംബന്ധിച്ചു. സംരംഭകർ, സംരംഭക താല്പര്യമുള്ളവർ, ഷീ സ്റ്റാർട്ട്‌ അപ്പുകൾ, കെ ഡിസ്ക്(ഡി ഡബ്ല്യൂ എം എസ് ) പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തവർ, പ്ലസ് ടു വിദ്യാഭ്യാസത്തിൽ താഴെയുള്ള തൊഴിൽ അന്വേഷകർ എന്നിവർക്കായി ഗ്രൂപ്പ്‌ ചർച്ചയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് തൊഴില്‍ സഭകള്‍ രൂപീകരിച്ചത്. തൊഴില്‍ തേടുന്നവര്‍, സ്വയംതൊഴില്‍ സംരംഭകര്‍, തൊഴില്‍ ദായക സംരംഭകര്‍, സംരംഭത്തിന് പുനരുജ്ജീവനം ആവശ്യമുള്ളവര്‍, സംരംഭകത്വമികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍, നൈപുണ്യവികസനം ആവശ്യമുള്ളവര്‍ എന്നിവരെയെല്ലാം കൂട്ടി യോജിപ്പിച്ചാണ് തൊഴില്‍ സഭകളുടെ പ്രവർത്തനം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.