ദില്ലി:മഹാമാരിക്കാലത്ത് മികച്ച കരിയറിലേയ്ക്കുള്ള വഴികളെക്കുറിച്ച് പ്രഫഷണലുകൾ വീണ്ടും ചിന്തിക്കുന്നു; കോവിഡ്-19 കാരണം ഇന്ത്യയിലെ 3 തൊഴിലന്വേഷകരിൽ 2-ൽ കൂടുതലും പേരും അവർ ജോലി ചെയ്യുന്ന മേഖലകളിൽ നിന്ന് മാറുന്നു
കരിയറുകളിൽ മികച്ച പ്രകടനത്തിനും മുന്നേറാനുള്ള വൈദഗ്ദ്ധ്യം നേടിയെടുക്കുന്നതിലുമാണ് ഇന്ത്യൻ പ്രഫഷണലുകൾ ശ്രദ്ധ നൽകുന്നത്; പുതിയ കഴിവുകൾ പഠിക്കാൻ താൽപ്പര്യമുണ്ടെന്ന് 90% പേരും പറയുന്നു
ഇന്ത്യയിലെ പ്രൊഫഷണലുകൾക്കിടയിൽ ജോലികളിലും ഭാവിയിലെ കരിയർ പ്ലാനുകളിലും കോവിഡ്-19 ഏൽപ്പിച്ച ആഘാതം എത്രയുണ്ടെന്ന് അളക്കാൻ ആമസോൺ നടത്തിയ സർവേയുടെ കണ്ടെത്തലുകൾ ഇന്ന് പുറത്തുവിട്ടു. 2021 ഓഗസ്റ്റ് 17 മുതൽ 23 വരെ ഇന്ത്യയിലുടനീളമുള്ള 1000 പ്രൊഫഷണലുകളിൽ ആഗോള ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ടാണ് പഠനം നടത്തിയത്.