സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വരുന്നതിന് മുന്നോടിയായി ഒരുക്കങ്ങൾ പൂർത്തിയാക്കാൻ ആണ് നടപടി . മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സമിതിയാകും സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. അധ്യാപകർക്കുള്ള വാക്സിനേഷൻ പ്രക്രിയ ത്വരിതഗതിയിൽ ആക്കിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ (എന്‍.ഐ.ആര്‍.എഫ്.) ദേശീയ തലത്തില്‍ 25-ാം സ്ഥാനവും സംസ്ഥാനതലത്തില്‍ തുടര്‍ച്ചയായ നാലാം തവണ ഒന്നാം സ്ഥാനവും നേടിയ യൂണിവേഴ്സിറ്റി കോളേജിനെ പൂര്‍വ്വവിദ്യാര്‍ത്ഥികൾ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. യൂണിവേഴ്സിറ്റി കോളേജ് അലുമ്നി അസോസിയേഷന്‍ കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചത് . അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങളില്‍ ഒരേ സമയം മികവു പ്രകടിപ്പിക്കുന്ന യൂണിവേഴ്സിറ്റി കോളേജ് കേരളത്തില്‍ സവിശേഷ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.