November 22, 2024

Login to your account

Username *
Password *
Remember Me

നേതൃത്വ വികസന പ്രോഗ്രാം അവതരിപ്പിച്ച് ജാരോ എഡ്യുക്കേഷന്‍

Jarro Education presenting a leadership development program Jarro Education presenting a leadership development program
കൊച്ചി: പ്രൊഫഷണലുകള്‍ക്കായി മികച്ച എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ നല്‍കുന്ന പ്രമുഖ എഡ്ടെക് സ്ഥാപനമായ ജാരോ എഡ്യൂക്കേഷന്‍ ജീവനക്കാര്‍ക്കായി നേതൃത്വ വികസന പ്രോഗ്രാം ആരംഭിച്ചു. ഈ ഇന്‍-ഹൗസ് പ്രോഗ്രാമിലൂടെ 100ലധികം ജീവനക്കാര്‍ക്ക് നേട്ടമുണ്ടാകും. ബിസിനസ് ഡെവലപ്മെന്‍റ് എക്സിക്യൂട്ടീവുകള്‍, സീനിയര്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവുകള്‍, ടീം ലീഡ്സ്, അസിസ്റ്റന്‍റ് മാനേജര്‍മാര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ ഈ പരിപാടിയിലുണ്ട്..
ലീഡര്‍ഷിപ്പ് ശൈലികള്‍, പ്രസ്ഥാനത്തിലെ മാറ്റങ്ങള്‍, ഗ്രൂപ്പ് ഡൈനാമിക്സ്, പ്രകടന മികവുള്ള ടീമിനെ സൃഷ്ടിക്കല്‍, തന്ത്രപരമായ പ്ലാനിങ്, ഇന്നൊവേഷണിലൂടെയുള്ള നേതൃത്വം, സംഘര്‍ഷം കൈകാര്യം ചെയ്യല്‍, ധാര്‍മ്മികതയുള്ള കമ്പനി കെട്ടിപ്പടുക്ക ല്‍ തുടങ്ങിയവയ്ക്കൊപ്പം നേതൃത്വത്തിന്‍റെ മറ്റ് മൂല്യങ്ങളും പരിശീലന പരിപാടിയിലുണ്ട്.
പഠനം ഒരു ആജീവനാന്ത പ്രക്രിയയാണെന്ന് ജാരോ വിശ്വസിക്കുന്നു, സംഘടനാപരമായ കാര്യക്ഷമത, സര്‍ഗ്ഗാത്മകത, പരിപോഷണം എന്നിവയില്‍ ഊന്നി ഒരു സംരംഭകന്‍റെ മാനസികാവസ്ഥയിലൂടെ നാളത്തെ നേതാക്കളാകാന്‍ തങ്ങളുടെ ജീവനക്കാരെ സജ്ജമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഉടനടി പ്രായോഗിക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരും കൂടുതല്‍ ഉള്‍ക്കൊള്ളാനും സമീപിക്കാവുന്നതുമായ വ്യക്തികളായി രൂപപ്പെടുത്താനും ഈ സംരംഭം അവരെ സഹായിക്കുമെന്നും ജാരോ എഡ്യുക്കേഷന്‍ സിഇഒ രഞ്ജിത രാമന്‍ പറഞ്ഞു.
വിവിധ വ്യവസായ പ്രമുഖരും അക്കാദമിക് വിദഗ്ധരും ഈ ഇന്‍-ഹൗസ് പരിശീലന പരിപാടിക്ക് മികവേകും. ഗ്രൂപ്പ് ചര്‍ച്ചകള്‍, അവതരണങ്ങള്‍, അസൈന്‍മെന്‍റുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു കേസ് അധിഷ്ഠിത പ്രോഗ്രാമാകും ഇത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.