November 25, 2024

Login to your account

Username *
Password *
Remember Me

തൊഴിൽ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഈ മാസം 30 നുള്ളിൽ തീർപ്പാക്കണം: മന്ത്രി വി ശിവൻകുട്ടി

 The pending files of the labor department should be settled by the 30th of this month: Minister V Sivankutty The pending files of the labor department should be settled by the 30th of this month: Minister V Sivankutty
തൊഴിൽ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഈ മാസം 30 നുള്ളിൽ തീർപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ലേബർ കമ്മീഷണറേറ്റിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ കർശന നിർദേശം.വകുപ്പിൽ തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനു ഫയൽ അദാലത്തു നടത്തുന്നതിനും മന്ത്രി നിർദേശിച്ചു .
സംസ്ഥാനത്ത് ആരോഗ്യകരമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കാൻ വിവിധ തൊഴിൽ മേഖലകളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമം , തൊഴിൽ സുരക്ഷ , തൊഴിൽ അവകാശങ്ങൾ എന്നിവ തൊഴിൽ വകുപ്പ് ഉറപ്പു വരുത്തണം . ഇവ വകുപ്പിന്റെ പ്രഥമിക ഉത്തരവാദിത്തമാണ് . ഇതിനാവശ്യമായ സാഹചര്യം ഒരുക്കുന്നതിനുള്ള ബാധ്യത ഓരോ ജീവനക്കാരനുമുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി .
തൊഴിൽ വകുപ്പിലെ ജീവനക്കാരിൽ ഭൂരിഭാഗവും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട് . എന്നാൽ ചെറിയൊരു വിഭാഗം ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നുണ്ടന്ന് മന്ത്രി പറഞ്ഞു .
ചുവപ്പു നാടയിൽ കുരുങ്ങി ഒരു ഫയൽ പോലും തീർപ്പാകാത്ത സാഹചര്യം ഉണ്ടാകരുതെന്ന് മന്ത്രി നിർദേശിച്ചു . തൊഴിൽ വകുപ്പിലെ മികച്ച ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനം നൽകും. എന്നാൽ അഴിമതിക്കാരോട്‌ കർക്കശമായ സമീപനം സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി .
തൊഴിൽ തർക്കങ്ങളിൽ സമയബന്ധിതമായി ഇടപെട്ടു ചർച്ചകളിലൂടെ പരിഹാരമുണ്ടാക്കണം . അത്തരത്തിൽ പരിഹരിക്കാനാവാത്തവ ലേബർ കോടതികളുടെയോ ട്രിബ്യുണലുകളുടെയോ പരിഗണനയ്ക്കു വിടണം .
തൊഴിൽ വകുപ്പ് ഓഫീസുകളിൽ കൃത്യം ഇടവേളകളിൽ ഓഡിറ്റ് നടത്തി ന്യൂനതകൾ പരിഹരിക്കണം . അസിസ്റ്റന്റ് ലേബർ ഓഫീസുകളിൽ ഉന്നത ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തി മിനിമം വേതനം , സ്ഥാപന പരിശോധന തുടങ്ങിയ വിഷയങ്ങളിലുൾപ്പെടെ തുടർ നടപടി സ്വീകരിക്കുന്നതിൽ
ഗുരുതര നിയമ ലംഘനം ഉണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കേണ്ടതാണ് . ട്രേഡ്‌യൂണിയനുകൾ റഫറണ്ടത്തിന് സമർപ്പിക്കുന്ന അപേക്ഷകളിൽ കൃത്യ സമയത്തു തന്നെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു .
തൊഴിൽ വകുപ്പിന്റെ ഓഫീസുകൾ പൂർണമായും ഇ ഫയലിംഗ് രീതിയിലേക്ക് മാറുന്നതിന്റെ ഭാഗമായി ലേബർ കമ്മീഷണറേറ്റ് പൂർണമായും ഇ ഫയലിംഗ് രീതിയിൽ ആയതിന്റെ പ്രഖ്യാപനം മന്ത്രി നിർവഹിച്ചു . ഒപ്പം ലേബർ കമ്മീഷണറേറ്റിന്റെ പുതുക്കിയ വെബ് സൈറ്റിന്റേയും പൊതുജനങ്ങളുടെ പരാതി പരിഹാരത്തിനായുള്ള ഓൺലൈൻ സംവിധാനമായ ഇന്റഗ്രറ്റെഡ് കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു . തൊഴിൽ വകുപ്പ് സെക്രെട്ടറി മിനി ആന്റണി ,ലേബർ കമ്മീഷണർ ഡോ എസ് ചിത്ര തുടങ്ങിയവരും സംബന്ധിച്ചു .
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.