ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കാര്യവട്ടം യൂണിവേഴ്‌സിറ്റി എന്‍ജിനിയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിംഗ് കോളജില്‍ സംഘടിപ്പിച്ച നിയുക്തി-2021 മെഗാ തൊഴില്‍ മേളയില്‍ 1608 പേര്‍ക്ക് നേരിട്ട് നിയമനം ലഭിച്ചു. 1860 പേര്‍ ചുരുക്കപ്പട്ടികയില്‍. വിവിധ മേഖലകളിലെ 85 ഓളം തൊഴില്‍ദാതാക്കള്‍ പങ്കെടുത്ത മേളയില്‍ തൊഴില്‍ തേടിയത് 9000 ത്തോളം ഉദ്യോഗാര്‍ത്ഥികളാണ്. മേള പൊതുവിദ്യാഭ്യസ മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ തൊഴില്‍ അന്വേഷകരുടെ വിരല്‍ത്തുമ്പിലെത്തിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. പി.പി അജയകുമാര്‍ മുഖ്യഥിതിയായി. എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ എപ്ലോയ്‌മെന്റ് ഓഫീസര്‍ എല്‍.ജെ റോസ്‌മേരി, കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാര്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ബി.പി മുരളി, ജയരാജ് ജെ, റിയാസ് വഹാബ്, തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ കവിതാ എല്‍.എസ്, എംപ്ലോയ്‌മെന്റ് ജോയ്ന്റ് ഡയറക്ടര്‍ ജോര്‍ജ് ഫ്രാന്‍സിസ് എം.എ, ഡെപ്യൂട്ടി ഡയറക്ടര്‍ അശ്വതി ജി.ഡി, കേരള യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. ഷാജി എ, യൂണിവേഴ്‌സിറ്റി എന്‍ജിനിയറിംഗ് കോളജ് കാര്യവട്ടം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. മനു വി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.