പരിഷ്കരിച്ച വിജിലന്‍സ് മാന്വലിന്‍റെ പ്രകാശനം നാളെ (ജൂലൈ 8) പരിഷ്കരിച്ച വിജിലന്‍സ് മാന്വലിന്‍റെ പ്രകാശനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നാളെ രാവിലെ 10.30ന് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിലെ മൈന്‍ഡ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ നിര്‍വ്വഹിക്കും. അഴിമതിക്കെതിരെ വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായാണ് പരിഷ്കരിച്ച വിജിലന്‍സ് മാന്വലിന്‍റെ പ്രകാശനവും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലേയും ആഭ്യന്തര വിജിലന്‍സ് മേധാവിമാരുടെ അവലോകനയോഗവും സംഘടിപ്പിക്കുന്നത്. കേരള ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍ മുഖ്യാതിഥിയാകും. ആഭ്യന്തരവും വിജിലന്‍സും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക് എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഡി.ജി.പി & ഡയറക്ടര്‍, വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ മനോജ് എബ്രഹാം സ്വാഗതമാശംസിക്കുന്ന ചടങ്ങിന് വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ ഐ.ജി.പിയുടെ ചുമതല വഹിക്കുന്ന ഡി.ഐ.ജി തോംസണ്‍ ജോസ് നന്ദി പറയും. Deputy Director (Public Relations) State Police Media Centre Police Headquarters Thiruvananthapuram - 695010 0471-2318188