Print this page

വിസിമാരുടെ പുനർനിയമനം സർക്കാർ ശുപാർശ അനുസരിച്ചാകണമെന്ന വിധി ഗവർണർ അംഗീകരിച്ചില്ലെന്നാണ് സര്‍ക്കാര്‍

തിരുവനന്തപുരം: സർക്കാർ പാനൽ തള്ളി കെടിയു-ഡിജിറ്റൽ സർവകലാശാലകളിൽ താൽക്കാലിക വിസിമാരെ നിയമിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആ‌ർലേക്കർക്കെതിരെ കടുത്ത നിലപാടിലേക്ക് സർക്കാർ. ഗവർണറുടെ സമമായ ചർച്ച ബഹിഷ്കരിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ചർച്ചയിലൂടെ സ്ഥിരം വിസി നിയമനത്തിനായിരുന്നുഗവർണർ ചർച്ച വിളിച്ചത്. നാളത്തെ ചർച്ചയിൽ ഉന്നത വിദ്യാഭ്യാസ, നിയമ മന്ത്രിമാർ പങ്കെടുക്കാൻ ആയിരുന്നു തീരുമാനം. എന്നാൽ ചർച്ച ബഹിഷ്കരിക്കാൻ ആലോചിക്കുകയാണ് സർക്കാർ.
ഡോ. സിസ തോമസിനെ ഡിജിറ്റൽ വിസിയായും കെ ശിവപ്രസാദിനെ കെടിയു വിസിയുമാക്കിയാണ് ഗവർണർ വീണ്ടും നിയമിച്ചത്. ഗവർണറുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്നാണ് സർക്കാർ നിലപാട്. വിസിമാരുടെ പുനർനിയമനം സർക്കാർ ശുപാർശ അനുസരിച്ചാകണമെന്ന വിധി ഗവർണർ അംഗീകരിച്ചില്ലെന്നാണ് സര്‍ക്കാര്‍ വാദം.
ആർഎസ്എസ് വിധേയർ വിസിമാരാകുന്നുവെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വിസി നിയനത്തെക്കുറിച്ച് പ്രതികരിച്ചത്. വിസി നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനമാണെന്നും കോടതി വിധികൾ ഗവർണർ അവഗണിച്ചുവെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. ഗവർണർക്ക് കത്തു നൽകും. സർക്കാർ നൽകിയ പട്ടികയിൽ നിന്ന് വിസിയെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.
സർവകലാശാലകളിൽ സർക്കാരിന് റോളില്ലെന്ന് വരുത്തുകയാണ് ഗർവർണർ ചെയ്യുന്നത്. സർക്കാർ നിർദേശമാണ് ഗവർണർമാർ പാലിക്കാറുള്ളത്. അക്കാദമിക് യോഗ്യതയുള്ളവരാണ് വിസിമാർ ആകേണ്ടത്. കേരള സർവകാലശാല വിസി ജനാധിപത്യ മര്യാദ കാണിക്കണം. കേരള സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ചർച്ച നടത്തി സമവായത്തിൽ എത്തിയതായിരുന്നു. അടുത്ത ദിവസം തന്നെ ചാൻസലർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. രജിസ്ട്രാർക്ക് സർക്കാരിന്റെ പിന്തുണ തുടരുമെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam