Print this page

ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്സും നിഫ്റ്റിയും കൂപ്പുകുത്തി, രൂപ നേട്ടത്തിൽ

Stock market plunges; Sensex and Nifty plunge, rupee gains Stock market plunges; Sensex and Nifty plunge, rupee gains
മുംബൈ: ഇന്ത്യൻ ഓഹരി വിപണിക്ക് ഇന്ന് കനത്ത തിരിച്ചടി. ബി എസ് ഇ സെൻസെക്സ് 800 പോയിന്‍റ് വരെയും എന്‍ എസ് ഇ നിഫ്റ്റി 230 പോയിന്‍റ് വരെയുമാണ് ഇന്ന് ഇടിഞ്ഞത്. വ്യാപാരം തുടങ്ങി 15 മിനിറ്റിനുള്ളില്‍ നിക്ഷേപകര്‍ക്ക് രണ്ടര ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. നിഫ്റ്റി ഐ ടിയിലും ബാങ്ക് നിഫ്റ്റിയിലുമാണ് ഏറ്റവുമധികം തകര്‍ച്ച നേരിട്ടത്. ഐ ടി സൂചിക ഒന്നര ശതമാനത്തോളം ഇടിഞ്ഞു.
എച്ച് സി എല്‍ ടെക് ഇന്‍ഫോസിസ് ടെക് മഹീന്ദ്ര എന്നിവ രണ്ടു ശതമാനാണ് ഇടിഞ്ഞത്. എഫ് എം സി ജി ഓട്ടോ മേഖലകളിലും മിഡ് ക്യാപ് സ്മോള്‍ ക്യാപ് ഓഹരികളിലും സമ്മർദ്ദം പ്രകടമായിരുന്നു. അമേരിക്കന്‍ സാമ്പത്തിക മേഖലയിലെ ചാഞ്ചാട്ടമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതിനിടെ ഡോളറിനെതിരെ രൂപ നില അൽപ്പം മെച്ചെടുത്തി. 5 പൈസ കൂടി ഒരുഡോളറിന് 85 രൂപ 68 പൈസ എന്ന നിരക്കിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam