Print this page

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് തുക അനുവദിച്ചു; നൽകിയത് 2.40 കോടി

Despite severe financial crisis, funds were allocated for the Chief Minister's helicopter; 2.40 crores were provided. Despite severe financial crisis, funds were allocated for the Chief Minister's helicopter; 2.40 crores were provided.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് തുക അനുവദിച്ച് ധന വകുപ്പ്. 2.40 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് മാസത്തെ വാടക കുടിശ്ശികയാണ് അനുവദിച്ചത്.
2024 ഒക്ടോബർ 20 മുതൽ 2025 ജനുവരി വരെയുള്ള കുടിശ്ശികയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ഈ മാസം 6 നാണ് തുക അനുവദിച്ചു ധന വകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയത്.
വാടക കുടിശ്ശിക ആവശ്യപ്പെട്ട് പൊലീസ് മേധാവി ഫെബ്രുവരി 2 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പണം കൊടുക്കാൻ മുഖ്യമന്ത്രി ധനമന്ത്രി കെ എൻ ബാലഗോപാലിന് അടിയന്തര നിർദേശം നൽകി. തുക ഉടൻ ഹെലികോപ്റ്റർ ഉടമകൾ ആയ ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് ലഭിക്കും. 80 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിന്‍റെ മാസ വാടക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam