Print this page

ഉച്ചഭാഷിണി ഉപയോഗം മൂലമുള്ള പരാതികൾ ഉണ്ടെങ്കിൽ അറിയിക്കാമെന്ന് സബ് കളക്ടർ; ആറ്റുകാല്‍ പൊങ്കാല, കർശന നിർദേശങ്ങൾ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പൊലീസ് അധികാരികളുടെ അനുമതി വാങ്ങണമെന്ന് സബ് കളക്ടര്‍ ആൽഫ്രഡ് ഒ വി അറിയിച്ചു. ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്‍ദം അതാത് പ്രദേശത്തിനായി നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ശബ്‍ദത്തിന്‍റെ പരിധിയില്‍ നിന്നും 10 ഡെസിബലില്‍ അധികമാകാൻ പാടില്ല.
ഓരോ പ്രദേശങ്ങള്‍ക്കും നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ശബ്ദത്തിന്റെ പരിധി 'പകല്‍ -രാത്രി' എന്ന ക്രമത്തില്‍ വ്യാവസായിക മേഖല (75-70), വാണിജ്യ മേഖല (65-55), റെസിഡന്‍ഷ്യല്‍ മേഖല (55-45), നിശബ്‍ദ മേഖല(50-40) എന്നിങ്ങനെയാണ്. പകൽ സമയം എന്നത് രാവിലെ ആറ് മുതൽ രാത്രി 10 വരെ എന്നാണ് നിയമത്തിൽ നിർവചിച്ചിട്ടുള്ളത്. ഉച്ചഭാഷിണികളുടെ ഉപയോഗം മൂലമുള്ള ശബ്‍ദ മലിനീകരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കാവുന്നതാണെന്നും സബ് കളക്ടര്‍ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam