കൊച്ചി: 63മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അപ്പീൽ നല്‍കേണ്ട ഫീസ് ഇരട്ടിയാക്കി. സ്കൂള്‍ തലം മുതല്‍ സംസ്ഥാന തലം വരെ അപ്പീൽ നൽകേണ്ട ഫീസാണ് ഇരട്ടിയാക്കിയിരിക്കുന്നത്. ഉപജില്ലാ കലോത്സവ നടതിതിപ്പിനായി സ്കൂളുകളില്‍ നിന്ന് നല്‍കേണ്ട വിഹിതവും ഉയർത്തിയിട്ടുണ്ട്. ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി മാറ്റിയിട്ടുണ്ട്.