Print this page

ദുരിതാശ്വാസ നിധിയിലേക്ക് എങ്ങനെ സംഭാവന ചെയ്യാം?

കോഴിക്കോട്: സംസ്ഥാനം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് വയനാട്. ജീവനും ജീവിതവും നഷ്ടപ്പെട്ട നിരാലംബരായ ഒരുപറ്റം ജനങ്ങള്‍ മാത്രമാണ് മുണ്ടെൈക്കയിലും ചൂരല്‍മലയിലും ഇനി അവശേഷിക്കുന്നത്. അവരെ ഓരോരുത്തരേയും തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. അതിന് ഏറ്റവും നല്ല മാര്‍ഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുക എന്നതാണ്.

സുരക്ഷിതവും സുതാര്യവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് തന്നെയാണ് അതിന് കാരണം. ഇന്ന് താനും മന്ത്രിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. നിങ്ങള്‍ക്കും ലളിതമായ പ്രക്രിയയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ദുരന്ത ബാധിതരെ സഹായിക്കാം.

പൊതുജനങ്ങള്‍ക്ക് എങ്ങനെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാം?

* ആദ്യം https://donation.cmdrf.kerala.gov.in/ എന്ന പേജ് സന്ദര്‍ശിക്കുക
* ഹോം പേജില്‍ ഡൊണേറ്റ് ആസ് ഇന്‍ഡിവിജ്വല്‍ (വ്യക്തിഗതമായി സംഭാവന ചെയ്യുക), ഡൊണേറ്റ് ആസ് ഗ്രൂപ്പ് (ഗ്രൂപ്പായി സംഭാവന ചെയ്യുക) എന്നീ രണ്ട് ഓപ്ഷനുകള്‍ കാണാം
* ഇതില്‍ നിന്ന് ഡൊണേറ്റ് ആസ് ഇന്‍ഡിവിജ്വല്‍ (വ്യക്തിഗതമായി സംഭാവന ചെയ്യുക) ഓപ്ഷന്‍ തിരഞ്ഞെടുക്കുക
* ശേഷം കാണുന്ന പേജില്‍ പേയ്മെന്റ് രീതി, പേര്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, സംഭാവന തുക എന്നിയും കാപ്ച കോഡും നല്‍കി പ്രൊസീഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
* പിന്നീട് കാണുന്ന പേജില്‍ നിന്ന് ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, യുപിഐ എന്നിവയില്‍ ഏതെങ്കിലും ഓപ്ഷന്‍ തിരഞ്ഞെടുത്ത് പണം നല്‍കാം.
* സംഭാവന നല്‍കിയ ശേഷം ഇതിന്റെ രസീത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം
Rate this item
(0 votes)
Last modified on Friday, 02 August 2024 07:33
Pothujanam

Pothujanam lead author

Latest from Pothujanam