Print this page

വസന്ത വേദിയിൽ തലസ്ഥാനം പുതുവത്സരമാഘോഷിച്ചു

The capital celebrated the New Year in a spring venue The capital celebrated the New Year in a spring venue
തിരുവനന്തപുരം:തലസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളുടെ കേന്ദ്രമായി കനകക്കുന്ന്. കനകക്കുന്നിലെ നഗരവസന്ത വേദിയില്‍ പുതുവര്‍ഷമാഘോഷിക്കാന്‍ തലസ്ഥാന ജനതയൊന്നാകെ ഒഴുകിയെത്തി. രണ്ടാഴ്ച പിന്നിടുന്ന നഗര വസന്തത്തില്‍ ഏറ്റവുമധികം ജനത്തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെ ശനിയാഴ്ചയായതിനാല്‍ ഉച്ചമുതല്‍ തന്നെ കനകക്കുന്നും പരിസരവും ജനത്തിരക്കായിരുന്നു. വൈകുന്നേരത്തോടെ പുഷ്‌പോത്സവ വേദിയും സൂര്യകാന്തിയിലെ ഫുഡ്‌കോര്‍ട്ടും തിരക്കിലമര്‍ന്നു. വൈദ്യുത ദീപാലങ്കാരങ്ങള്‍ തെളിഞ്ഞതോടെ വെള്ളയമ്പലം മുതല്‍ മ്യൂസിയംവരെ ജനസമുദ്രമായി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam