Print this page

പോലീസിന്‍റെ ലഹരിവിരുദ്ധ ബോധവത്ക്കരണ കലാവിരുന്ന് ശനിയാഴ്ച നിശാഗന്ധിയില്‍

Anti-drug awareness art party of the police on Saturday at Nishagandi Anti-drug awareness art party of the police on Saturday at Nishagandi
ലഹരിരഹിത പുതുവര്‍ഷം എന്ന ആശയം അടിസ്ഥാനമാക്കി കേരള പോലീസ് തയ്യാറാക്കിയ ലഹരിവിരുദ്ധ ബോധവത്ക്കരണ കലാവിരുന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് കനകക്കുന്നിലെ നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടക്കും.
വൈകിട്ട് ഏഴു മണിക്ക് സിനിമാതാരം സുധീര്‍ കരമന ഉദ്ഘാടനം നിര്‍വ്വഹിക്കും. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.
ലഹരിയുടെ ഉപയോഗവും വിതരണവും തടയുന്നതിനായി പോലീസ് ആരംഭിച്ച യോദ്ധാവ് എന്ന കര്‍മ്മപദ്ധതിയുടെ പ്രചരണാര്‍ത്ഥമാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുളള കലാവിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. നാടകവും ഗാനമേളയും കോര്‍ത്തിണക്കി തയ്യാറാക്കിയ പരിപാടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് കേരള പോലീസ് നാടകസംഘത്തിലെയും ഗായകസംഘത്തിലെയും പോലീസ് ഉദ്യോഗസ്ഥരാണ്.
സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തിന്‍റെ നേതൃത്വത്തില്‍ ജനമൈത്രി സംസ്ഥാന നോഡല്‍ ഓഫീസര്‍ കൂടിയായ ഡി.ഐ.ജി ആര്‍. നിശാന്തിനിയുടെ ആശയത്തില്‍ തയ്യാറാക്കിയതാണ് കലാവിരുന്ന്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam