Print this page

ശിവഗിരി തീർത്ഥാടനം;ചെമ്പഴന്തിയിലും പി.ആര്‍.ഡി സ്റ്റാള്‍ തുറന്നു

Sivagiri pilgrimage; PRD stall opened at Chembazaranti too Sivagiri pilgrimage; PRD stall opened at Chembazaranti too
തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ചെമ്പഴന്തി ഗുരുകുലത്തില്‍ ഒരുക്കിയ വികസന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ചെമ്പഴന്തി ഗുരുകുലത്തിൽ മാത്രമായി 16 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കിയതായി കടകംപള്ളി സുരേന്ദ്രൻ എം.എല്‍.എ പറഞ്ഞു. വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ അടക്കം ഗുരുകുലത്തിനെ അത്യാധുനിക നിലവാരത്തിലേക്കുയർത്താനായി . അനവധി വികസന പ്രവർത്തനങ്ങൾ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. അമിനിറ്റി സെന്റർ അടക്കമുള്ള പദ്ധതികൾ  കൂടി പൂർത്തിയാകുമ്പോൾ ഗുരുകുലം അന്താരാഷ്ട്ര നിലവാരത്തിലുള്ള തീർത്ഥാടന കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രദര്‍ശന സ്റ്റാളില്‍ നിന്നും പി.ആര്‍.ഡി പ്രസിദ്ധീകരണങ്ങള്‍, മയക്കുമരുന്നിനെതിരെയുള്ള ലഘു പുസ്തകങ്ങള്‍ തുടങ്ങിയവ സൗജന്യമായി സന്ദര്‍ശകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. കൂടാതെ മയക്കുമരുന്നിനെതിരെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ അടക്കം പ്രദർശിപ്പിക്കുന്നതിനായി വീഡിയോ വാളും സജ്‌ജീകരിച്ചിട്ടുണ്ട്. 2023 ജനുവരി ഒന്നു വരെ പ്രദർശനം തുടരും .സ്വാമി അഭയാനന്ദ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.ബിന്‍സിലാല്‍, തീർത്ഥാടകർ തുടങ്ങിയവര്യം ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam