Print this page

വാറ്റുപുഴ ആശുപത്രി ആക്രമണം: പ്രത്യക്ഷ സമരപരിപാടികളിലേക്ക് ഐ.എം.എ.

Vatupuzha hospital attack: IMA to open protest programs Vatupuzha hospital attack: IMA to open protest programs
മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും തല്ലി ചതച്ച സംഭവത്തില്‍ പോലീസ് നടപടികള്‍ വൈകുന്നതില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം അതീവ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുന്നു.
പ്രതികള്‍ യഥേഷ്ടം സ്വതന്ത്രരായി നടക്കുകയും പോലീസ് നടപടികള്‍ നിഷ്‌ക്രിയമായി തുടരുകയും ചെയ്യുന്നതിലുള്ള ശക്തമായ പ്രതിഷേധം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.
ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസത്തോടെ മനോവീര്യം നിലനിര്‍ത്തിക്കൊണ്ട്, ഭയപ്പാടില്ലാതെ ചികിത്സിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം കൂടിയാണ്. ആശുപത്രി ആക്രമണങ്ങള്‍ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനങ്ങളോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയാണ്.
അതിനാല്‍ തന്നെ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങുവാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.
മൂവാറ്റുപുഴയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇന്ന് യോഗം ചേര്‍ന്ന് സമരപരിപാടികള്‍ പ്രഖ്യാപിക്കുന്നതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam