Print this page

നിസ്വാർത്ഥത പ്രതാപചന്ദ്രൻ്റെ മുഖമുദ്ര: മന്ത്രി ആൻ്റണി രാജു

Selflessness is Pratap Chandra's hallmark: Minister Antony Raju Selflessness is Pratap Chandra's hallmark: Minister Antony Raju
തിരുവനന്തപുരം : സ്വാർത്ഥ താത്പര്യങ്ങളില്ലാത്ത വ്യക്തിത്വമായിരുന്നു വി. പ്രതാപചന്ദ്രന്റേതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും കെ.പി.സി.സി ട്രഷററുമായ വി. പ്രതാപചന്ദ്രനെ അനുസ്മരിക്കാൻ പ്രസ് ക്ലബ് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രേംകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജീവിത ലാളിത്യംകൊണ്ട് പൊതുപ്രവർത്തകർക്ക് മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു വി. പ്രതാപചന്ദ്രന്റേത്. മറ്റുള്ളവരെ വിഷമിപ്പിക്കാതെ, മുഖം നോക്കാതെ കാര്യങ്ങൾ പറഞ്ഞിരുന്നു. മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ ക്ഷേമത്തിനുവേണ്ടി എന്നും മുൻനിരയിലുണ്ടായിരുന്നു. പ്രതാപന് തന്നിലുള്ള സ്വാധീനം വളരെ വലുതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തിന്റെ പൊതു സമൂഹത്തിനു മുന്നിൽ പ്രതാപൻ തെളിച്ച പാതയിലൂടെ സഞ്ചരിച്ചാൽ അദ്ദേഹത്തിനോട് നീതി പുലർത്താൻ കഴിയുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയർത്തിപ്പിടിച്ച വ്യക്തിത്വമാണ് വി. പ്രതാപചന്ദ്രന്റേതെന്ന് കെപിസിസി മുൻ പ്രസിഡൻ്റ് വി.എം സുധീരൻ അനുസ്മരിച്ചു. താൻ വിശ്വസിക്കുന്ന ആദർശങ്ങളെ മുറുകെപ്പിടിക്കുമ്പോഴും വാർത്തകളിൽ എന്നും സത്യസന്ധത നിലനിറുത്തിയിരുന്നുവെന്ന് വി.എം സുധീരൻ പറഞ്ഞു. സത്യസന്ധമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിത്വമായിരുന്നു പ്രതാപന്റേതെന്ന് സി.പി.എം നേതാവ് എം. വിജയകുമാറും അവകാശങ്ങൾ നേടിയെടുക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ച നേതാവായിരുന്നു പ്രതാപനെന്ന് യു.ഡി.എഫ് കൺവീനർ എം എം ഹസനും അനുസ്മരിച്ചു. മനുഷ്യാവകാശ കമ്മിഷൻ മുൻ അംഗം കെ. മോഹൻകുമാർ, ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവൻകുട്ടി, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam