Print this page

ഉദ്ഘാടനത്തിനൊരുങ്ങി വെള്ളറടയിലെ ഗ്രാമീണ റോഡുകൾ

Rural roads in Vellarada ready for inauguration Rural roads in Vellarada ready for inauguration
കത്തിപ്പാറ, പന്നിമല നിവാസികളുടെ കാലങ്ങളായുള്ള ആവശ്യം സഫലമാകുന്നു. ബി.എം ബി.സി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ കത്തിപ്പാറ - പന്നിമല- കുരിശുമല- കൂതാളി റിംഗ് റോഡ് യാഥാർത്ഥ്യമാകുന്നു. ഈ റോഡിന്റെ പുനരുദ്ധാരണം പൂർത്തിയായതോടെ മലയോരജനതയുടെ വർഷങ്ങളായുള്ള ദുരിതത്തിനാണ് പരിഹാരമാകുന്നത്. നാലുവർഷം മുൻപാണ് കത്തിപ്പാറ-പന്നിമല- കൂതാളി റിങ് റോഡിന്റെ നിർമാണം ആരംഭിച്ചത്.
വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ഗ്രാമീണ റോഡാണ് കൂതാളി - കുരിശുമല - പന്നിമല - കത്തിപ്പാറ റിംഗ് റോഡ്. ഈ റോഡിന്റെ ബി എം ബി സി റബ്ബറൈസ്ഡ് ടാറിങ് ജോലികൾ പൂർത്തിയായി. 6.15 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ നിർവ്വഹണം. പൊതുമരാമത്ത് വകുപ്പിനാണ് മേൽനോട്ട ചുമതല. ഈ റോഡിൻറെ പുനരുദ്ധാരണം പൂർത്തിയായതോടെ മലയോരജനതയുടെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാർത്ഥ്യമാകുന്നതെന്ന് സി. കെ. ഹരീന്ദ്രൻ എം.എൽ.എ പറഞ്ഞു.
അമ്പൂരി, കള്ളിക്കാട് എന്നിവിടങ്ങളിൽ നിന്ന് തമിഴ്നാട്ടിലേക്ക് നെടുമങ്ങാട്-ഷൊർളക്കോട് റോഡിലൂടെ എളുപ്പത്തിൽ സഞ്ചരിക്കുന്നതിനുള്ള പുതിയൊരു യാത്രാമാർഗമാണ് ഇവിടെ യാഥാർഥ്യമാകുന്നത്. അതുപോലെ തീർത്ഥാടകർക്ക് ഗതാഗത കുരുക്കില്ലാതെ കുരിശുമലയിലെത്താനും ഈ റോഡ് വഴിയൊരുക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam