Print this page

നഗരവസന്തം മറ്റന്നാൾ (21-12-2022) മുതൽ : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Flower show from next day (21-12-2022) : CM will inaugurate Flower show from next day (21-12-2022) : CM will inaugurate
തിരുവനന്തപുരം:കേരള റോസ് സൊസൈറ്റിയും ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി തിരുവനന്തപുരം കോർപറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്പമേള മറ്റന്നാൾ (21-12-2022) ആരംഭിക്കും. വൈകീട്ട് കനകക്കുന്നിൽ നടക്കുന്ന ചടങ്ങിൽവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പമേളയുടെ ഉദ്ഘാടനം നിർവഹിക്കും. അലങ്കാരച്ചെടികളുടെയും പൂച്ചെടികളുടെയും പ്രദർശനത്തിനും വില്പനക്കും പുറമെ നൂറു കണക്കിന് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളും കാഴ്ചക്കാർക്ക് വിരുന്നൊരുക്കും. ക്രിയേറ്റിവ് ആർട്ടിസ്റ്റായ ഹൈലേഷിന്റെ നേതൃത്വത്തിൽ 100ഓളം കലാകാരന്മാരും തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ 20ഓളം വിദ്യാർഥികളുമാണ് ഇൻസ്റ്റലേഷനുകളും ചിത്രങ്ങളും ഒരുക്കുന്നത്. അലങ്കാര മത്സ്യ പ്രദർശനവും ഫുഡ്‌ കോർട്ടുമെല്ലാം ഒരുക്കി നൈറ്റ് ലൈഫിന്റെ ഭംഗി ആസ്വദിക്കാവുന്ന രീതിയിൽ
രാത്രി ഒരു മണിവരെ നീളുന്ന ആഘോഷങ്ങളാണ് നഗരവസന്തത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റിഗാറ്റ കൾച്ചറൽ സൊസൈറ്റിയുടെ 50ആം വാർഷികാഘോഷങ്ങളും നഗര വസന്തത്തോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ദിവസവും വൈകുന്നേരം നിശാഗന്ധിയിൽ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. സ്‌പെൻസർ ജംഗ്ഷൻ മുതൽ കവടിയാർ വരെയും, എൽഎംഎസ് മുതൽ പിഎംജി വരെയും, കോർപറേഷൻ ഓഫീസ് മുതൽ ദേവസ്വം ബോർഡ് ജംഗ്ഷൻ വരെയും ഉള്ള റോഡിന്റെ ഇരുവശങ്ങളും നഗര വസന്തത്തിന്റെ ഭാഗമായി ഉദ്യാനം ഒരുക്കും. വെള്ളയമ്പലത്തുനിന്നും ശാസ്തമംഗലത്തേക്കും വഴുതക്കാട്ടേക്കുമുള്ള റോഡിന്റെ വശങ്ങളും പൂന്തോട്ടങ്ങൾ കീഴടക്കും.
നഗരവസന്ത വിശേഷങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് അവാർഡുകളും ഏർപ്പെടുത്തിയിട്ടുണ്ട്. അച്ചടി ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിങിനും ഫോട്ടോഗ്രാഫർക്കും വീഡിയോഗ്രാഫർക്കുമാണ് അവാർഡുകൾ നൽകുക ഓൺലൈൻ മാധ്യമങ്ങളിലെ മികച്ച കവറേജിനും അവാർഡ് ലഭിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam