Print this page

നഗരവസന്തം: ഒരുക്കങ്ങൾ ആരംഭിച്ചു ഫ്ലവർ അറേഞ്ച്മെന്റ് മത്സരം 16 വരെ രജിസ്റ്റർ ചെയ്യാം

Urban spring: Preparations have begun   Flower arrangement competition can be registered till 16 Urban spring: Preparations have begun Flower arrangement competition can be registered till 16
തിരുവനന്തപുരം : കേരള റോസ് സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന നഗരവസന്തം പുഷ്‌പ്പോത്സവത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. പുഷ്‌പ്പോത്സവത്തിന്റെ ഭാഗമായി നഗരവീഥികളിൽ ഒരുക്കുന്ന ഇൻസ്റ്റലേഷനുകളുടെയും അലങ്കാരങ്ങളുടെയും നിർമാണമാണ് ആരംഭിച്ചിട്ടുള്ളത്.
കോമേഴ്‌സ്യൽ ഫ്ലോറിസ്റ്റുകൾക്ക് വേണ്ടി സ്റ്റാൾ ഡെക്കറേഷൻ അടക്കമുള്ള മത്സരങ്ങളും
കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി ഫ്ലവർ അറേഞ്ച്മെന്റ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാനുള്ള തിയതി ഈ മാസം 16 വരെ നീട്ടിയിട്ടുണ്ട്. വിശദ വിവരങ്ങൾക്കുവേണ്ടി 9249798390, 9496206950, 9447515151 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഈ മാസം 21 മുതൽ ജനുവരി മൂന്ന് വരെയാണ് പുഷ്പോത്സവം സംഘടിപ്പിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam