Print this page

ഓണം കൊഴുപ്പിക്കാന്‍ ഓണച്ചന്ത സംഘടിപ്പിച്ച് ടെക്കികള്‍

Techies organize Onam Chanta to promote Onam Techies organize Onam Chanta to promote Onam
കൊച്ചി: ഓണാഘോഷം കെങ്കേമമാക്കാന്‍ ഓണച്ചന്ത സംഘടിപ്പിച്ച് ഇന്‍ഫോപാര്‍ക്കിലെ ടെക്കികള്‍. നാലുവര്‍ഷമായി തുടര്‍ന്നുവരുന്ന നാട്ടുനന്മ ജൈവകര്‍ഷക കൂട്ടായ്മയുടെയും ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കൊഗ്നിക്കോര്‍ ടെക്‌നോളജീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഇന്‍ഫോപാര്‍ക്കിലേക്കുള്ള വഴിയില്‍ ഓണച്ചന്ത സംഘടിപ്പിച്ചത്. വിഷരഹിത പച്ചക്കറികളും മറ്റ് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പരിപാടിക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.
അഞ്ചുവര്‍ഷങ്ങളായി കാക്കനാട് പഞ്ചായത്ത് എല്‍.പി സ്‌കൂളില്‍ ഞായറാഴ്ചകളില്‍ നാട്ടുനന്മ ജൈവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന നാട്ടുചന്തയാണ് ഓണക്കാലം പ്രമാണിച്ച് ഇന്‍ഫോപാര്‍ക്കിനുള്ളില്‍ സംഘടിപ്പിച്ചത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam