Print this page

നിയമസഭയ്ക്കകത്തെ ഫോട്ടോയെടുപ്പും പ്ലക്കാർഡും; മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി

Photo and placard inside the assembly; Minister Saji Cherian lodged a complaint with the Speaker Photo and placard inside the assembly; Minister Saji Cherian lodged a complaint with the Speaker
പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ തുടക്കദിവസമായ ഇന്നലെ (27-06-22) സഭയിൽ പ്രതിപക്ഷ എം.എൽ.എ മാരുടെ ഭാഗത്ത്‌ നിന്നുണ്ടായ ഗുരുതരമായ ചട്ടലംഘനത്തിനെതിരെ മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി. സാമാജികർക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചു കൊണ്ട് പ്രതിപക്ഷ എം.എൽ.എ മാർ നിയമസഭാ നടപടികൾ മൊബൈലിൽ പകർത്തുകയും മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതോടൊപ്പം തന്നെ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തുകയും ചെയ്തു. സഭാചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഈ പ്രവൃത്തികൾക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രി സ്പീക്കർക്ക് പരാതി നൽകിയത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam