Print this page

മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവം അപലപനീയവും പ്രതിഷേധാർഹവും: മന്ത്രി വീണാ ജോർജ്

Attempt to attack CM on plane is reprehensible and reprehensible: Minister Veena George Attempt to attack CM on plane is reprehensible and reprehensible: Minister Veena George
മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് അപായപ്പെടുത്താൻ ശ്രമിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ നിരയിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെയടുത്തേക്ക് ആക്രമിക്കുന്നതിനായി നടന്നടുക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. വിമാനത്തിനുള്ളിൽ പാലിക്കേണ്ട നിയമങ്ങളെല്ലാം ലംഘിച്ചാണ് ഇവർ മുഖ്യമന്ത്രിയ്ക്ക് നേരെ പാഞ്ഞടുക്കുന്നത്. വിമാനത്തിനുള്ളിലെ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണ്. ഈ ഗൂഢാലോചനയിൽ ആരൊക്കെ പങ്കെടുത്തെന്ന് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam