Print this page

സൂര്യകാന്തി കുട്ടികളുടെ ക്യാമ്പ്‌ സമാപിച്ചു

Sunflower Children's Camp concludes Sunflower Children's Camp concludes
തിരുവനന്തപുരം :തൈക്കാട്‌ ഗവ. മോഡൽ എൽപി സ്‌കൂളിൽ നടത്തിവന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ്‌ ‘സൂര്യകാന്തി’ ക്ക്‌ സമാപനമായി. സമാപന യോഗത്തിൽ മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയായി. നാടിന്‌ നന്മനൽകാൻ കെൽപുള്ളവരായി വളരണമെന്ന്‌ കഥകളിലൂടെ കുട്ടികളെ ഉപദേശിച്ചാണ്‌ മടങ്ങിയത്‌. കുട്ടികൾക്കുള്ള സർടിഫിക്കറ്റും സമ്മാനങ്ങളും മേയർ വിതരണം ചെയ്‌തു. പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ വെള്ളിമംഗലം അധ്യക്ഷനായി. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഭരണസമിതിയംഗം കാരക്കാമണ്ഡപം വിജയകുമാർ,  മോഡൽ എൽപി സ്‌കൂൾ ഹെഡ്‌മാസ്‌റ്റർ എം ഷാജി, ജി എസ്‌ സുനിത,  സനൽ ഡാലുംമുഖം, യൂണിയൻ ജില്ലാ ട്രഷറർ അനുപമ ജി നായർ, മുൻജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി ആർ രമ്യ  തുടങ്ങിയവർ സംബന്ധിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam