Print this page

അഗ്നി സുരക്ഷാ വിലയിരുത്തലിനും ഓഡിറ്റിങിനുമായി ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സും

Godrej Security Solutions for fire safety assessment and auditing Godrej Security Solutions for fire safety assessment and auditing
കൊച്ചി: വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്ന ഇന്ത്യയിലെ മുന്‍നിര ബ്രാന്‍ഡ് ആയ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ഓരോ സ്ഥാപനങ്ങള്‍ക്കും അനുയോജ്യമായ വ്യക്തിഗത അഗ്നി സുരക്ഷാ പരിശോധനകള്‍ നടത്തുന്നതിനായി ഫയര്‍ ആന്‍റ് സെക്യൂരിറ്റി അസോസ്സിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിക്കും. ഗോദ്റെജ് ഫയര്‍ റിസ്ക്ക് അസസ്സര്‍ എന്ന പേരിലുള്ള ഈ പദ്ധതി മുംബൈയിലെ വാണിജ്യ സ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടമായി നടപ്പാക്കുന്നത്.
ഫയര്‍ ആന്‍റ് സെക്യൂരിറ്റി അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്‍റ് അജിത്ത് രാഘവന്‍, മുംബൈ ഫയര്‍ ബ്രിഗേഡ് ഡെപ്യൂട്ടി സിഎഫ്ഒ ദീപക് ഘോഷ്, മഹാരാഷ്ട്ര ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ എസ് സന്തോഷ്, ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് മേധാവി പുഷ്കര്‍ ഗോഖ്ലെ തുടങ്ങിയവര്‍ ഗോദ്റെജ് ഫയര്‍ റിസ്ക്ക് അസസ്സര്‍ അവതരിപ്പിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.
തങ്ങളുടെ സ്ഥാപനം അഗ്നി സുരക്ഷാ സജ്ജമാണോ എന്ന് വിലയിരുത്തേണ്ടത് സ്ഥാപനങ്ങളെ സംബന്ധിച്ച് വളരെ അത്യാവശ്യമായ ഒന്നാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് ബിസിനസ് മേധാവി പുഷ്കര്‍ ഗോഖലെ പറഞ്ഞു. റെസിഡന്‍ഷ്യല്‍ സൊസൈറ്റികളെ സംബന്ധിച്ചും ഇത് തുല്യ പ്രാധാന്യമുള്ളതാണ്. പ്രത്യേകിച്ച് ഉയര്‍ന്ന കെട്ടിടങ്ങള്‍ക്ക്. ഈ രംഗത്ത് ആദ്യമായി സേവനങ്ങള്‍ നല്‍കിയവര്‍ എന്ന നിലയില്‍ ഇന്ത്യയെ ഒരു അഗ്നി സുരക്ഷാ രാജ്യമാക്കി മാറ്റാന്‍ സഹായിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമായി സബ്സിഡി നിരക്കിലാവും അഗ്നി സുരക്ഷാ ഓഡിറ്റിങ് നടത്തുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam