Print this page

അശരണരായ കുടുംബങ്ങൾക്ക് കൈത്താങ്ങായി മണപ്പുറം-ലയൺസ്

Manappuram-Lions to lend a helping hand to homeless families Manappuram-Lions to lend a helping hand to homeless families
തൃശ്ശൂർ: മണപ്പുറം ഫിനാൻസിന്റെയും എടക്കര ലയൺസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ പ്രമേഹ ബാധിതനായി ജീവിതമാർഗം വഴിമുട്ടിയ കാരക്കോട് സ്വദേശി ശ്രീധരന് ചെറുകിട വ്യാപാരം തുടങ്ങുന്നതിനായി പെട്ടിക്കട സമർപ്പിച്ചു. മണപ്പുറം ഫിനാൻസും ലയൺസ് ക്ലബ്ബും സംയുകതമായി നടപ്പിലാക്കുന്ന 100 ലൈഫ് ആൻഡ് ലൈവ്ലിഹുഡ് ചലഞ്ചിന്റെ ഭാഗമായാണ് സഹായം ലഭ്യമാക്കിയത്.
പദ്ധതിയുടെ ജില്ലാ കോർഡിനേറ്ററും മണപ്പുറം ഫിനാൻസ് സീനിയർ പി ആർ ഒ യുമായ കെ എം അഷ്‌റഫ് ശ്രീധരന് പെട്ടിക്കട കൈമാറി.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ അശരണർക്കു കൈത്താങ്ങാകുവാനാണ് 100 ലൈഫ് ആൻഡ് ലൈവ്ലിഹുഡ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. സമൂഹനന്മയ്ക്കായി നിരവധി സന്നദ്ധപ്രവർത്തനങ്ങൾക്കാണ് മണപ്പുറവും ലയൺസ് ക്ലബ്ബും ചേർന്ന് നടപ്പിലാക്കുന്നത്.
ലയൺ അഡ്വ. ജോസ് ജോർജ്, ലയൺ അഡ്വ. പികെ സോമൻ, ലയൺ ഡോ. ഉഷ എന്നിവർ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam