Print this page

നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി ചുമതല ഏറ്റെടുത്തു

Nationalist Youth Congress-State Committee took charge Nationalist Youth Congress-State Committee took charge
തിരുവനന്തപുരം: എൻ സി പി യുടെ യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ചുമതല ഏറ്റെടുത്തു.  മുൻ സംസ്ഥാന പ്രസിഡൻറ് ഷെനിൻ മന്ദിരാട് സംസ്ഥാന പ്രസിഡൻ്റ് സി ആർ സജിത്തിന് ചുമതല കൈമാറി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് എൻസിപി സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ പി എം സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. എൻസി പി പാർലമെൻട്രി പാർട്ടി നേതാവ് തോമസ് കെ തോമസ് എംഎൽഎ, ദേശീയ വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളായ വർക്കല ബി രവികുമാർ, റെജി ചെറിയാൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി കെ രാജൻ മാസ്റ്റർ,  ഡിവൈഎഫ്ഐ പ്രസിഡൻറ് വി.വിനീത്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ആർ എസ് ജയൻ, യൂത്ത് ഫ്രണ്ട് എം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വിൻസൻ്റ് ഗോമസ്, എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടമാരായ കെ ആർ രാജൻ, വി ജി രവീന്ദ്രൻ, സുഭാഷ് പുഞ്ചക്കോട്ടിൽ, എൻ വൈസി ദേശീയ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam