Print this page

മന്ത്രി വി ശിവൻകുട്ടിയുടെ നേമം മണ്ഡലത്തിലെ രണ്ടാം എം എൽ എ ഓഫീസ് തിരുവല്ലത്ത് ഉദ്ഘാടനം ചെയ്തു

Minister V Sivankutty inaugurated the second MLA office in Nemom constituency at Thiruvallam Minister V Sivankutty inaugurated the second MLA office in Nemom constituency at Thiruvallam
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നേമം മണ്ഡലത്തിലെ രണ്ടാമത്തെ എം എൽ എ ഓഫീസ് തിരുവല്ലത്ത് ഉദ്ഘാടനം ചെയ്തു. തിരുവല്ലം ജംഗ്ഷനിലാണ് ഓഫീസ്. ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
തിരുവനന്തപുരം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.സലിം അധ്യക്ഷനായിരുന്നു. സിപിഐഎം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ, സിപിഐ നേതാവ് ഗോപാലകൃഷ്ണൻ, എൽ ജെ ഡി നേതാവ് സുനിൽ ഖാൻ, കേരള കോൺഗ്രസ് നേതാവ് അഡ്വ. സതീഷ് കുമാർ, ഐഎൻഎൽ നേതാവും കൗൺസിലറുമായ ബഷീർ, കൗൺസിലർമാരായ ഡി. ശിവൻകുട്ടി, പ്രമീള, സി പി എം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ. ആർ.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. നേരത്തെ പാപ്പനംകോട് ജംഗ്ഷനിൽ എംഎൽഎ ഓഫീസ് തുടങ്ങിയിരുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam