Print this page

അതിജീവനം പദ്ധതിയിലൂടെ തോമസിന് ഇനി മണപ്പുറം സ്‌നേഹഭവനം സ്വന്തം

Through the Survival Project, Thomas now owns the Manappuram Sneha Bhavan Through the Survival Project, Thomas now owns the Manappuram Sneha Bhavan
അങ്കമാലി: മണപ്പുറം ഫൗണ്ടേഷന്‍ നിര്‍മിച്ച മണപ്പുറം സ്‌നേഹഭവനം കാടപ്ര സ്വദേശി തോമസിന് കൈമാറി. അങ്കമാലി എംഎല്‍എ റോജി എം ജോണിന്റെ അതിജീവനം പദ്ധതിയുടെ ഭാഗമായാണ് മണപ്പുറം തോമസിന് സ്‌നേഹ ഭവനം നിര്‍മിച്ചു നല്‍കിയത്. റോജി എം ജോണും മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ്.ഡി ദാസും ചേര്‍ന്ന് തോമസിന് പുതിയ വീടിന്റെ താക്കോല്‍ കൈമാറി.
സ്വന്തമായൊരു ഭവനം എന്നത് ഒരുപാട് പേരുടെ സ്വപ്നമാണ്. മറ്റുള്ളവരുടെ സ്വപ്‌നസാക്ഷാത്കാരത്തിനു വഴിയൊരുക്കുന്ന മണപ്പുറം ഫൗണ്ടേഷന്റെ ഇതുപോലുള്ള ജീവകാരുണ്യ പദ്ധതികള്‍ ഏറെ പ്രശംസനീയമാണെന്ന് റോജി എം ജോണ്‍ പറഞ്ഞു.
മലയാറ്റൂര്‍ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സിബി കിടങ്ങന്‍, വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യന്‍, മണപ്പുറം ഫിനാന്‍സ് ചീഫ് പി ആര്‍ ഒ സനോജ് ഹെര്‍ബര്‍ട്ട്, മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ വിഭാഗം പ്രതിനിധികളായ ശില്പ സെബാസ്റ്റ്യന്‍, അഖില എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam