Print this page

കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട കാമി നസ്യം വിപണിയിലിറക്കി

Cami nasal spray, which has been proven to be effective for Covid defense, has been launched Cami nasal spray, which has been proven to be effective for Covid defense, has been launched
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിനുള്ള ആയുർവേദ ഔഷധമായ കാമി നസ്യം മന്ത്രി വി.എൻ. വാസവനും ആയുർവേദ വിദഗ്‌ധരും ചേർന്ന് പുറത്തിറക്കി. ദീർഘകാലത്തെ ഗവേഷണങ്ങൾക്കും ക്ലിനിക്കൽ പഠനങ്ങൾക്കും ശേഷം വികസിപ്പിച്ച്ചെടുത്തതാണ് പകർച്ചപനി പ്രതിരോധത്തിനുള്ള ഈ ഔഷധം. അന്തർദേശീയ റിസർച്ച് ജേർണലായ ഫ്യൂച്ചർ ജേർണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഈ ഔഷധത്തിന്റെ ഫലപ്രാപ്തി വിശദീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോവിഡ് ബാധിതരുമായി അടുത്ത് സമ്പർക്കം പുലർത്തിയിരുന്ന 276 പേരിൽ കാമി നസ്യം ഉപയോഗിച്ച 3 ശതമാനത്തിനേ രോഗപ്പകർച്ചയുണ്ടായുള്ളൂ. ഇവരിൽ 62 പേർ 5-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികളായിരുന്നു. കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ സ്പൈക് പ്രോട്ടീനിനെ നിർവീര്യമാക്കാനുള്ള ശേഷി കാമി നസ്യത്തിനുണ്ടെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ കണ്ണൂർ സർവകലാശാലയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോ സയൻസ് ഡയറക്ടർ പ്രൊഫസർ എം. ഹരിദാസ് കണ്ടെത്തിയിട്ടുണ്ട്. ചടങ്ങിൽ മന്ത്രി ഉൽപ്പന്നത്തിന്റെ ആദ്യ വിതരണം നിർവഹിച്ചു. അമൃത ആയുർവേദ കോളേജ് മെഡിക്കൽ ഡയറക്ടർ സ്വാമി ശങ്കര ചൈതന്യ, റിസർച്ച് ഡയറക്ടർ ഡോ: റാം മനോഹർ, ഡോ: എം. ഹരിദാസ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫെസ്സർ ഡോ: അനൂപ് ലാൽ എന്നിവർ കാമി നസ്യം സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ വിശദീകരിച്ചു . കെ.ആശ എം.എൽ.എ. അധ്യക്ഷത വഹിച്ച പരിപാടിയിൽ റീജിയണൽ കാൻസർ സെന്ററിൽ നിന്ന് വിരമിച്ച പ്രൊഫെസർ ഡോ: ബാബു മാത്യു, സിനിമ സംവിധായകൻ വിനയൻ, AHMA സംസ്ഥാന സെക്രട്ടറി ഡോ:ലിജു മാത്യു, AMAI സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: സി.ഡി. ലീന, കാമി ഹെർബൽ ഫാർമ മാനേജിങ് ഡയറക്ടർ ഡോ:വിജിത് ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam