Print this page

മൂട്ടറായി പരിശീലിക്കുന്നത് അഭിഭാഷകനായി വിജയിക്കുന്നത് പോലാണ് : മന്ത്രി പ്രൊഫ. ആര്‍. ബിന്ദു

Training as a lawyer is like succeeding as a lawyer: Minister Prof. R. Point Training as a lawyer is like succeeding as a lawyer: Minister Prof. R. Point
തിരുവനന്തപുരം : കേരള ലാ അക്കാദമിയും മൂട്ട് കോര്‍ട്ട് സൊസൈറ്റിയും സംയുക്തമായി നടത്തുന്ന 31ാമത് അഖിലേന്ത്യാ മൂട്ട് കോര്‍ട്ട് മത്സരം 2022 ഫെബ്രുവരി 9 ന് വൈകീട്ട് 5 മണിക്ക് കേരള ഉന്നതവിദ്യാഭാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍. ബിന്ദു വെര്‍ച്ച്വലായി ഉദ്ഘാടനം നിര്‍വഹിച്ചു. മൂട്ടറായി പരിശീലിക്കുന്നത് അഭിഭാഷകനായി വിജയിക്കുന്നത് പോലാണെന്ന് മന്ത്രി പറഞ്ഞു.
നുവല്‍സ് ഫോര്‍മര്‍ വൈസ് ചാന്‍സിലറും കേരള ലാ അക്കാദമി എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ ഡോ. എന്‍. കെ. ജയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് ഡയറക്ടര്‍ അഡ്വ. നാഗരാജ് നാരായണന്‍, പ്രൊഫ. അനില്‍കുമാര്‍. കെ തുടങ്ങിയവര്‍ പങ്കെടുത്തു. കേരള ലാ അക്കാദമി പ്രിന്‍സിപ്പല്‍ പ്രൊഫ. ഹരീന്ദ്രന്‍. കെ. സ്വാഗതവും എം സി എസ് ജനറല്‍ സെക്രട്ടറിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ദക്ഷിണ സരസ്വതി നന്ദിയും രേഖപ്പെടുത്തി.
31ാമത് അഖിലേന്ത്യാ മൂട്ട് കോര്‍ട്ട് മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി കെ എല്‍ എ ട്രോഫിയും 100,000/- രൂപ ക്യാഷ് അവാര്‍ഡും രണ്ടാം സമ്മാനമായി ട്രോഫിയും 50,000/- രൂപ ക്യാഷ് അവാര്‍ഡും നല്‍കും. വിവിധ സര്‍വകലാശാലകളിലെയും ലാ കോളേജുകളിലെയും ലാ സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ അടങ്ങിയ അന്‍പതോളം ടീം പങ്കെടുക്കുന്ന മത്സരം തികച്ചും വെര്‍ച്ച്വലായി കേരള ലാ അക്കാദയില്‍ വച്ച് ഫെബ്രുവരി 10,11,12 തീയതികളില്‍ നടക്കുന്നതാണ്.
12ാം തീയതി നടക്കുന്ന ഫൈനല്‍ റൗണ്ടില്‍ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് വി. രാമസുബ്രമണ്യന്‍, ജസ്റ്റിസ് സി. ടി. രവികുമാര്‍, ജസ്റ്റിസ് എം. എം. സുന്ദരേഷ് തുടങ്ങിയവര്‍ പാനല്‍ ജഡ്ജുമാരായി എത്തുന്നതാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam