Print this page

മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി പ്രസ് ക്ലബിന്റെ പ്രതിഷേധാഗ്‌നി

Press Club protests against media freedom Press Club protests against media freedom
തിരുവനന്തപുരം :മീഡിയ വണ്‍ ചാനലിനെ വിലക്കിയതുള്‍പ്പെടെ മാദ്ധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന അധികാരിവര്‍ഗ നടപടികള്‍ക്കെതിരെ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ രാജ്ഭവനു മുന്നില്‍ പ്രതിഷേധാഗ്‌നി സംഘടിപ്പിച്ചു. വെള്ളയമ്പലം ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം രാജ്ഭവനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധ ദീപശിഖ തെളിച്ചു.
പ്രതിഷേധയോഗം എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍, സി.പി.ഐ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, കെ.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, മീഡിയ വണ്‍ ബ്യൂറോ ചീഫ് സാജു എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി രാജേഷ് രാജേന്ദ്രന്‍ സ്വാഗതം ആശംസിച്ചു. ക്ലബ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എ.വി. മുസാഫിര്‍, സജിത് വഴയില എന്നിവര്‍ നേതൃത്വം നല്‍കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam